അബൂദബി ഗ്രാൻഡ്പ്രീ: വാൾേട്ടറി ബോട്ടസിന് കിരീടം
text_fieldsഅബൂദബി: ഫോർമുല വൺ അബൂദബി ഗ്രാൻറ്പ്രീയിൽ മെഴ്സിഡസിെൻറ വാൾേട്ടറി ബോട്ടസിന് കിരീടം. സഹ താരവും ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ് ജേതാവുമായ ലെവിസ് ഹാമിൽട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബോട്ടസിെൻറ വിജയം. ഫെരാറിയുടെ താരങ്ങളായ സെബാസ്റ്റ്യൻ വെറ്റലിന് മൂന്നും കീമി റെയ്കനന് നാലും സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ആദ്യാവസാനം വാശിയേറിയ മെഴ്സിഡസ്^മെഴ്സിഡസ് മത്സരത്തിനാണ് യാസ് മറീന സർക്യൂട്ട് സാക്ഷ്യം വഹിച്ചത്. ബോട്ടസിനും ഹാമിൽട്ടനും ഒരു ഘട്ടത്തിലും ഭീഷണിയുയർത്താൻ ഫെരാറി താരങ്ങൾക്ക് സാധിച്ചില്ല. ഫിൻലൻഡുകാരനായ ബോട്ടസിെൻറ സീസണിലെ മൂന്നാം കിരീടമാണിത്. നേരത്തെ റഷ്യയിലും ആസ്ട്രിയയിലും താരം കിരീടമുയർത്തിയിരുന്നു. പോൾ സിറ്റർ എന്ന നിലയിലുള്ള മുൻതൂക്കം മുതലെടുത്ത് തന്നെയായിരുന്നു ഒാരോ ലാപ്പിലും ബോട്ടസിെൻറ കുതിപ്പ്. 55 ലാപ്പുകളിലായി 305.470 കിലോമീറ്റർ 1:34:14.062 സമയം കൊണ്ടാണ് ബോട്ടസ് ഫിനിഷ് ചെയ്തത്. ഹാമിൽട്ടൺ 3.899 സെക്കൻറുകൾക്ക് ശേഷവും വെറ്റൽ 19.330 സെക്കൻറുകൾക്ക് ശേഷവുമാണ് ഒാടിയെത്തിയത്. കീമി റെയ്കനൻ 1:34:59.448 സമയം കൊണ്ടാണ് ഫിനിഷിങ് പോയൻറിലെത്തിയത്. ഫോഴ്സ് ഇന്ത്യയുടെ സെർജിയോ പെറസ് ബോട്ടസ് ഫിനിഷ് ചെയ്ത് 98.911 സെക്കൻറിന് ശേഷമാണ് ഒാടിത്തീർത്തത്.
ഫോർമുല വൺ സീസണിലെ അവസാനത്തെ ചാമ്പ്യൻഷിപ്പായ അബൂദബി ഗ്രാൻഡ്പ്രീയിൽ കിരീടം ലഭിച്ചിട്ടും ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ സെബാസ്റ്റ്യൻ വെറ്റലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ ബോട്ടസിന് സാധിച്ചില്ല. മൊത്തം 305 പോയേൻാടെ മൂന്നാം സ്ഥാനത്താണ് ബോട്ടസ്. വെറ്റലിന് 317 പോയൻറുണ്ട്. 363 പോയേൻറാടെയാണ് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്തുള്ളത്. അബൂദബിയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മെഴ്സിഡസ് ആണ് കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്. 668 പോയൻറാണ് മെഴ്സിഡസിന്. രണ്ടാം സ്ഥാനത്തുള്ള ഫെരാറിക്ക് 522ഉം മൂന്നാം സ്ഥാനത്തുള്ള റെഡ് ബുളിന് 368ഉം പോയൻറാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
