Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക അടിത്തറ വിപുലമാക്കി യു.എ.ഇ ബഹിരാകാശ മേഖല

text_fields
bookmark_border
സാമ്പത്തിക അടിത്തറ വിപുലമാക്കി യു.എ.ഇ ബഹിരാകാശ മേഖല
cancel

അബൂദബി: ശാസ്ത്ര ഗവേഷണങ്ങള്‍ക്കും ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്ന്, സമഗ്രമായ സാമ്പത്തിക സംവിധാനമായി യു.എ.ഇ ബഹിരാകാശ മേഖല മാറിയതായി പുതിയ റിപ്പോര്‍ട്ട്. സാമ്പത്തിക മൂല്യവർധന 60 ശതമാനമായി ഉയര്‍ത്തുക, ബഹിരാകാശ സമ്പദ് വ്യവസ്ഥയുടെ വരുമാനം ഇരട്ടിയാക്കുക, ദേശീയ കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും എണ്ണം ഇരട്ടിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ ദേശീയ കാഴ്ചപ്പാടിലൂടെ നടപ്പാക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 29ന് യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച ‘ദേശീയ ബഹിരാകാശ നയം 2031’ ഈ മേഖലയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നു. മുന്‍കാല പദ്ധതികളുടെ ഫലമായി 30 ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചെടുത്തപ്പോള്‍, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 170 കവിഞ്ഞു. സ്‌പേസ്42ന്‍റെ ഫോര്‍സൈറ്റ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഉപഗ്രഹങ്ങള്‍ (ഫോര്‍സൈറ്റ്-3, 4, 5) പൂര്‍ണ പ്രവര്‍ത്തനക്ഷമതയിലെത്തി. അബൂദബിയില്‍ സംയോജനം പൂര്‍ത്തിയാക്കിയ ഇവ ഉയര്‍ന്ന റെസല്യൂഷനിലുള്ള ജിയോസ്‌പേഷ്യല്‍ ഇന്‍റലിജന്‍സ് നല്‍കുന്നു. എ.ഐ പ്ലാറ്റ്ഫോമായ ജി.ഐ.ക്യു അടിയന്തര പ്രതികരണ സമയം 90 ശതമാനം വരെയും മെയിന്‍റനന്‍സ് ചെലവ് 30 ശതമാനം വരെയും കുറക്കുന്നു.

ഗവേഷണ-വികസന മേഖലക്കായി മെയ് മാസത്തില്‍ 100 കോടി ദിര്‍ഹമിന്‍റെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണ പദ്ധതിക്ക് തുടക്കമിട്ടു. ഫ്രാന്‍സില്‍ അൽതായർ-നെക്സ്റ്റ് ജെന്‍ വികസിപ്പിക്കുന്നതിനായി മാര്‍ലന്‍ സ്‌പേസും ലോഫ്റ്റ് ഓര്‍ബിറ്റലും ചേര്‍ന്ന് 100 കോടി ഡോളറിന്‍റെ കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചു. ഇതിന്‍റെ ഉപഗ്രഹങ്ങള്‍ അബൂദബിയിലാണ് നിർമിക്കുന്നത്. ഭൗമ ശൃംഖലകളുടെ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് കവറേജ് വ്യാപിപ്പിക്കാന്‍ സ്‌പേസ് 42ഉം വയസാറ്റും ചേര്‍ന്ന് ഇക്വറ്റിസ് പ്ലാറ്റ്ഫോമിനായി 100 കോടി ഡോളര്‍ വരെ വാഗ്ദാനം ചെയ്യുന്ന കരാറിലും ഒപ്പുവെച്ചു. മരുഭൂമിയിലെ പക്ഷി സംരക്ഷണം, കാട്ടുതീ നിരീക്ഷണം (മീര ഏറോസ്‌പേസ്), നാവിഗേഷന്‍ സിഗ്‌നല്‍ പരീക്ഷണം (ലിയോനാവ്-1) തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

ശാസ്ത്ര രംഗത്ത്, ഹോപ്പ് പ്രോബിന്‍റെ ദൗത്യം മൂന്ന് വര്‍ഷം കൂടി നീട്ടി. ആസ്റ്ററോയ്ഡ് ബെല്‍റ്റിലേക്കുള്ള എമിറേറ്റ്‌സ് മിഷന്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ 50 ശതമാനം ജോലികളും സ്വകാര്യമേഖലാ കമ്പനികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ചാന്ദ്ര ദൗത്യത്തിനായി റാശിദ് റോവര്‍ 2ല്‍ ആര്‍.ടി.എക്‌സ് പേലോഡ് സംയോജിപ്പിക്കുന്ന ജോലി മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്‍റര്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി. നാസയുമായി ഭാവി സഹകരണവും ചര്‍ച്ചയിലുണ്ട്.

2020നും 2025നും ഇടയില്‍ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. അന്താരാഷ്ട്ര തലത്തില്‍ ആഫ്രിക്കന്‍ സ്‌പേസ് ഏജന്‍സി ഉള്‍പ്പെടെയുള്ളവയുമായി യു.എ.ഇ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. നിർമാണം, ഡാറ്റ അനലിറ്റിക്‌സ്, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ മൂല്യ ശൃംഖലകള്‍ വികസിപ്പിക്കുന്നതിലേക്ക് യു.എ.ഇ ബഹിരാകാശ മേഖല പൂര്‍ണമായും മാറിവരികയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Space Sector Expands Economic Foundation Under New Policy
Next Story