You are here

ചൊവ്വയിലേക്ക്​ ഉപഗ്രഹം: അറബ് ​ലോകം ഉറങ്ങാതെ കാത്തിരിക്കും

08:42 AM
14/07/2020

ദുബൈ: ബഹിരാകാശം എന്ന്​ കേൾക്കു​േമ്പാൾ ജപ്പാനെയും ചൈനയേയും അമേരിക്കയേയും റഷ്യയേയും മാത്രം ഒാർമവരുന്ന കാലം കഴിഞ്ഞു. അറബ്​ ലോകത്തിന്​ അപ്രാപ്യമെന്ന്​ പലരും വിധിയെഴുതിയ ദൗത്യത്തിനാണ്​ ഇന്ന്​ അർധരാത്രി താനിഗാഷിമ െഎലൻറിൽ തിരികൊളുത്തുന്നത്​. എണ്ണ കഴിഞ്ഞാൽ ഒന്നുമില്ലെന്ന്​ എഴുതിത്തള്ളി മാറ്റി നിർത്തിയ അറബ്​ ജനതയുടെ പ്രതീക്ഷയുടെയും ആത്​മാഭിമാനത്തി​​​​െൻറയും ശുഭാപ്​തിവിശ്വാസത്തി​​​​െൻറയും പ്രതിനിധിയാണ്​ ഹോപ്പ്​ പ്രോബ്​. ബഹിരാകാശ ലോകത്തേക്ക്​ മനുഷ്യനെ അയച്ച്​ ഒരുവർഷം തികയുന്നതിന്​ മുൻപേ ചൊവ്വയിലും കൈയൊപ്പ്​ ചാർത്തുന്നതോടെ ശാസ്​ത്ര ലോകത്തെ ഒഴിവാക്കാനാകാത്ത കണ്ണിയായി യു.എ.ഇ മാറുമെന്നുറപ്പ്​. ഇതി​​​​െൻറ ഉൗർജസ്രോതസ്സാവ​െട്ട, എന്തിനും ഏതിനും ആത്​മവിശ്വാസം പകർന്ന്​ ഒപ്പം നിലക്കുന്ന യു.എ.ഇ ഭരണാധികാരികളും. അസാധ്യം എന്നൊരു വാക്ക്​ നമ്മുടെ ഡിക്ഷ്​ണറിയിൽ ഇല്ല എന്നാണ്​ ദുബൈ കിരീടാവകാശിയും എക്​സിക്യുട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമി​​​​െൻറ ലൈൻ. ഇൗ വാക്കുകൾ മുറുകെപിടിച്ചാണ്​ ഹോപ്പിനൊപ്പവും യു.എ.ഇ കുതിക്കുന്നത്​. 

ആറ്​ വർഷം മുൻപ്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ ഹോപ്പി​​​​െൻറ വരവ്​ അറിയിച്ച്​ പ്രഖ്യാപനം നടത്തിയത്​. തൊട്ടടുത്ത വർഷം മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സ​​​െൻറർ സ്​ഥാപിച്ചു. ഇവിടെയാണ്​ ഹോപ്പി​​​​െൻറ നിർമാണം നടന്നത്​. 55 ലക്ഷം മണിക്കൂറിൽ 450ഒാളം ജീവനക്കാരുടെ ശ്രമഫലമായാണ്​ ഹോപ്പിന്​ ജീവൻ നൽകാനായത്​. ജൂലൈയിലോ ആഗസ്​റ്റിലോ വിക്ഷേപിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ​അപ്രതീക്ഷിതമായി കോവിഡ്​ എത്തിയതോടെ അറബ്​ ലോകം ആശങ്കയിലായി. 
നിശ്​ചയദാർഡ്യമുള്ള യു.എ.ഇ ഭരണാധികാരികൾ കോവിഡിന്​ മുന്നിലും കുലുങ്ങിയില്ല. കോവിഡ്​ കൊടുമ്പിരി കൊണ്ട ദിവസങ്ങൾക്കിടയിലാണ്​ പ്രതീക്ഷിച്ചതിനേക്കാൾ രണ്ടാഴ്​ച നേരത്തെ ഹോപ്പിനെ യു.എ.ഇയിൽ നിന്ന്​ ജപ്പാനിലെത്തിച്ചത്​. ആഗസ്​റ്റ്​ വരെ സമയമുണ്ടായിട്ടും ഇൗ മാസം തന്നെ വിക്ഷേപണത്തിനൊരുങ്ങിയതും ഇതേ നിശ്​ചയദാർഡ്യത്തി​​​​െൻറ ഫലമാണ്​. ​​യു.എ.ഇയുടെ വനിത ശാക്തീകരണത്തി​​​​െൻറ മറ്റൊരു തെളിവ്​ കൂടിയാണ്​ ഹോപ്പി​​​​െൻറ നിർമാണം. ഇതിന്​ പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും വനിതകളായിരുന്നു. പി.പി.ഇ കിറ്റി​​​​െൻറ സഹായത്തോടെയായിരുന്നു  ഹോപ്പി​​​​െൻറ അണിയറയിലെ പ്രവർത്തനം.

പ്രധാന ലക്ഷ്യങ്ങൾ:
ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കും
കാലാവസ്​ഥ മാറ്റങ്ങൾ നിരീക്ഷിക്കും
ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കും
പൊടിക്കാറ്റ്​, വിവിധ ഭാഗങ്ങളിലെ കാലാവസ്​ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കും
കാലാവസ്​ഥ വ്യതിയാനങ്ങളുടെ കാരണം അന്വേഷിക്കും
ചൊവ്വയുടെ പൂർണ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു
ഹൈഡ്രജൻ, ഒാക്​സിജൻ എന്നിവ നഷ്​ടപ്പെടുന്നതി​​​​െൻറ കാരണം ​അന്വേഷിക്കും
വിവരങ്ങൾ ​േലാകത്തെ 200ഒാളം സ്​പേസ്​ സ​​​െൻററു
കൾക്ക്​ കൈമാറും
2117ൽ ചൊവ്വയിൽ മനുഷ്യന്​ താമസ സ്​ഥലം ഒരുക്കും

Loading...
COMMENTS