യു.എ.ഇ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നയിടം – സുല്‍ത്താന്‍ ബിന്‍ അഹമ്മദ്
text_fieldsഷാര്‍ജ: അമേരിക്കന്‍ യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഡേ പരിപാടികളുടെ ഉദ്ഘാടനം ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല് ഖാസിമി നിര്‍വ്വഹിച്ചു. യു.എ.ഇ പൊതുവായും ഷാര്‍ജ പ്രത്യേകിച്ചും മറ്റുള്ളവരെ ആകര്‍ഷിക്കുവാനും അവരുടെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും ഇഷ്ടപ്പെടുന്നുവെന്ന്് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യക്കാരായ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ തനത് സംസ്കാരം ഉയര്‍ത്തി കാട്ടാനുള്ള അവസരമാണ് ഗ്ലോബല്ഡേയിലൂടെ ഉരുതിരിയുന്നതെന്ന് സുല്‍ത്താന്‍ പറഞ്ഞു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡൻറുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വവും പിന്തുണയും ഇതിന് മുതല്‍ കൂട്ടാണ്.
95 രാജ്യക്കാരായ വിദ്യാര്‍ഥികളെ ഒരു കുടകീഴില്‍ അണിനിരത്തി അവരുടെ സാംസ്കാരികമായ കൈമാറ്റം സാധ്യമാക്കുകയാണ് ഇത്തരം പരിപാടികളുടെ കാതല്‍. ഉദ്ഘാടന ശേഷം സുല്‍ത്താന്‍ വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ചു. 33 രാജ്യങ്ങളുടെ പവലിയനുകളാണ് പരിപാടിയില്‍ ഉയര്‍ന്നത്. സമ്പ്രദായങ്ങളും പരമ്പരാഗതവുമായ ആവിഷ്കാരമാണ് പ്രത്യേകത. നൈജീരിയ, ഇറാഖ്, തുര്‍ക്കി, കെനിയ, പലസ്തീന്, ബ്രസീല്‍, അള്‍ജീരിയ, കൊറിയ, ചൈന തുടങ്ങിയവയെല്ലാം കാഴ്ച്ചക്കാര്‍ക്ക് അവരുടെ പാരമ്പര്യത്തെക്കുറിച്ച് മികച്ച അറിവ് നല്കി. അതുവഴി യൂണിവേഴ്സിറ്റി കുടുംബത്തിലെ സാംസ്കാരിക മനുഷ്യ വൈവിധ്യത്തിെൻറ സ്വഭാവം വര്‍ദ്ധിപ്പിച്ചതായി സുല്‍ത്താന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ എ.യു.എസ് ചാന്‍സലര്‍ ഡോ.ജോണ്‍ കെര്ഫ്രെ, സ്റ്റുഡൻറ്സ് ഡീന്‍ മോസ ആല് ഷെഹി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
