Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുമെക്സിൽ 100 കോടിയുടെ...

യുമെക്സിൽ 100 കോടിയുടെ കരാര്‍ ഒപ്പിട്ട്​ യു.എ.ഇ

text_fields
bookmark_border
UMEX
cancel

അ​ബൂ​ദ​ബി: സ്വ​യം​നി​യ​ന്ത്രി​ത വ്യോ​മ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും നി​ര്‍മി​ത ബു​ദ്ധി​യു​ടെ​യും നേ​ട്ട​ങ്ങ​ള്‍ വി​വ​രി​ച്ച്​​ അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ എ​ക്സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന യു​മെ​ക്സ്, സിം​ടെ​ക്സ് എ​ക്സി​ബി​ഷ​ന്‍റെ ആ​രം​ഭ​ദി​ന​ത്തി​ല്‍ യു.​എ.​ഇ. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം 100 കോ​ടി ദി​ര്‍ഹ​ത്തി​ന്‍റെ ക​രാ​റി​ലൊ​പ്പി​ട്ടു.

അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഗോ​ള്‍ഡ​ന്‍ ഗ്രൂ​പ്പു​മാ​യി ആ​ളി​ല്ലാ വ്യോ​മ വാ​ഹ​ന സം​വി​ധാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും പി​ന്തു​ണ സേ​വ​ന​ങ്ങ​ള്‍ക്കും അ​ഞ്ചു​വ​ര്‍ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​മാ​യി മ​ന്ത്രാ​ല​യം 874 ദ​ശ​ല​ക്ഷം ദി​ര്‍ഹ​ത്തി​ന്‍റെ ക​രാ​റാ​ണ് ഒ​പ്പി​ട്ട​ത്.

ആ​ന്‍റി ഡ്രോ​ണ്‍ തോ​ക്കു​ക​ള്‍ക്കാ​യി റി​സോ​ഴ്സ് ഇ​ന്‍ഡ​സ്ട്രീ​സു​മാ​യി 10 ദ​ശ​ല​ക്ഷം ദി​ര്‍ഹ​ത്തി​ന്‍റെ ക​രാ​റും ഒ​പ്പു​വെ​ച്ചു. ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ബാ​ന്‍ഡു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കൃ​ത്രി​മ ഉ​പ​ഗ്ര​ഹ നി​ര്‍മാ​താ​ക്ക​ളാ​യ യ​ഹ് സാ​ത്തു​മാ​യി 1.6 കോ​ടി ദി​ര്‍ഹ​ത്തി​ന്‍റെ ക​രാ​റും ഒ​പ്പി​ട്ടി​ട്ടു​ണ്ട്. പ്ര​ദ​ര്‍ശ​നം ഇ​ന്നു സ​മാ​പി​ക്കും. 30 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 200ലേ​റെ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ ക​മ്പ​നി​ക​ളാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsContractUMEX 2024
News Summary - UAE signed UMEX 100 crore contract
Next Story