Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ പരിശോധന:...

കോവിഡ്​ പരിശോധന: അതിർത്തിയിൽ അതിവേഗ പാത

text_fields
bookmark_border

അബൂദബി: കോവിഡ്​ നെഗറ്റിവ്​ ഫലവുമായി മറ്റ്​ എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് വരുന്നവർക്ക്​ ഗാന്തൂത്ത്​ അതിർത്തിയിൽ വേഗതയേറിയ പാതകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അബൂദബി പൊലീസ് അറിയിച്ചു. വാരാന്ത്യ അവധിക്കൊപ്പം ഹിജ്​റ പുതുവത്സരാവധികൂടി ലഭിക്കുന്നതോടെ തുടർച്ചയായ മൂന്നുദിവസം അവധി ലഭിച്ചതോടെ യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു വരിയായി ഗാന്തൂത്ത് ചെക്ക് പോസ്​റ്റിൽ ഗതാഗത പാതകൾ വേർതിരിച്ചിട്ടുണ്ട്.

ആദ്യത്തേത് ഹെവി വാഹനങ്ങൾക്കും പൊതു ബസുകൾക്കുമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും പാതകൾ അത്യാഹിത വാഹനങ്ങൾക്കുപയോഗിക്കാം. വാഹനങ്ങളുടെ തിരക്ക്​ കുറക്കുകയാണ് ഈ റൂട്ടുകളുടെ ലക്ഷ്യമെന്ന്​ അബൂദബി പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റ് ക്യാപ്റ്റൻ സുഹൈൽ അൽ റാഷിദി പറഞ്ഞു. ലേസർ സാങ്കേതികവിദ്യയുള്ള ഗാന്തൂത്ത് രക്തപരിശോധനാ കേന്ദ്രത്തിലെത്തി പരിശോധന പൂർത്തിയാക്കിയാൽ ​െനഗറ്റിവ് ഫലമുള്ളവർക്ക് അബൂദബിയിലേക്ക് പ്രവേശനം അനുവദിക്കും. അല്ലെങ്കിൽ മറ്റെവിടെനിന്നെങ്കിലും പരിശോധിച്ച കോവിഡ്​ നെഗറ്റിവ്​ ഫലം വേണം.

മെയിൽ, ചരക്ക് ഗതാഗത വാഹനങ്ങളിലെ തൊഴിലാളികൾക്ക് പരിശോധന നടത്താതെ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയും. അർബുദവും വൃക്ക സംബന്ധമായ രോഗങ്ങളുമുള്ളവർ മെഡിക്കൽ അപ്പോയിൻറ്മൻെറ്​ ഹാജരാക്കിയാൽ പരിശോധനയിൽനിന്ന്​ ഒഴിവാകാം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പരിശോധന ആവശ്യമില്ല. മന്ത്രാലയങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലുമുള്ള പ്രതിനിധി വിഭാഗത്തിനും നയതന്ത്ര സ്ഥാപനങ്ങൾ, കമ്പനികൾ, ഓഫിസുകൾ, ഔദ്യോഗിക ചുമതലകളുള്ള പ്രതിനിധികൾ എന്നിവർക്ക്​ പെർമിഷനോടെ പ്രവേശനം അനുവദിക്കും. abudhabi check post അബൂദബി അതിർത്തിയിലെ ഗാന്തൂത്ത് ചെക്ക് പോസ്​റ്റ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story