യമനിലേക്ക് യു.എ.ഇ വാക്സിൻ അയച്ചു
text_fieldsയമനിലേക്ക് വാക്സിൻ അയക്കാനായി എത്തിച്ചപ്പോൾ
ദുബൈ: മഹാമാരിക്കെതിരായ യമെൻറ പ്രതിരോധത്തിന് കരുത്തുപകർന്ന് യു.എ.ഇ 60,000 കോവിഡ് വാക്സിനുകൾ അയച്ചു.യമനിലെ സൊകോത്ര ഗവർണറേറ്റിലേക്കാണ് ഇമറാത്തി റെഡ് ക്രസൻറ് വഴി വാക്സിൻ എത്തിക്കുക. ഇവിെടയാണ് ആദ്യമായി രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നത്.
റെഡ് ക്രസൻറ് യമൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൊകോത്രയിലെ ഖലീഫ ബിൻ സായിദ് ആശുപത്രി വഴി സൗജന്യമായാണ് കുത്തിവെപ്പ് നൽകുക.പ്രായമായവരും രോഗികളുമായ ആളുകൾക്കാണ് ആദ്യം വാക്സിൻ നൽകുക.
കുത്തിവെപ്പ് ആരംഭിക്കാത്തതിനാൽ ഇത്തരക്കാർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. അന്തരാഷ്ട്ര തലത്തിൽ മഹാമാരിക്കെതിരെ യു.എ.ഇ നിർവഹിക്കുന്ന മാനുഷിക സംഭാവനകളുടെ ഭാഗമായാണ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ വാക്സിൻ വിതരണം ചെയ്യുന്നത്.
യമനിലെ സൊകോത്രയിലെ ജനങ്ങൾക്ക് വിവിധ സഹായങ്ങൾ യു.എ.ഇ വർഷങ്ങളായി നൽകിപ്പോരുന്നുണ്ട്.2012ൽ ശൈഖ് സായിദ് ആശുപത്രി സ്ഥാപിച്ചത് ഇതിെൻറ ഭാഗമായിട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

