യുക്രെയ്ന് വീണ്ടും യു.എ.ഇ സഹായം
text_fieldsദുബൈ: യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്ൻ ജനതക്ക് വീണ്ടും സഹായവുമായി യു.എ.ഇ. യുക്രെയ്ൻ പൗരന്മാർക്കുള്ള സഹായമാണ് യു.എ.ഇ അയച്ചത്. വീടുകളിൽ ഉപയോഗിക്കാവുന്ന 1300ഓളം ജനറേറ്ററുമായി വിമാനം പോളണ്ടിലെ വാഴ്സോയിൽ എത്തി.
കഴിഞ്ഞ മാസം 2500 ജനറേറ്റർ യുക്രെയ്നിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വൈദ്യുതിയില്ലാത്ത കുടുംബങ്ങൾക്ക് തുണയാകാനാണ് ജനറേറ്ററുകൾ അയക്കുന്നത്. 1200 ജനറേറ്ററുകൾ കഴിഞ്ഞമാസം അയച്ചിരുന്നു. ഇതിന്റെ ബാക്കിയാണ് ഇന്നലെ എത്തിച്ചത്. യുക്രെയ്ന് 100 ദശലക്ഷം ഡോളറിന്റെ സഹായമാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ് മെഡിക്കൽ സഹായം അയച്ചിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും പരിക്കേറ്റ പൊതുജനങ്ങൾക്കും താങ്ങാവാൻ ലക്ഷ്യമിട്ടാണ് സഹായം അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

