Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയിലേക്ക് യു.എ.ഇയുടെ സഹായം

text_fields
bookmark_border
ഗസ്സയിലേക്ക് യു.എ.ഇയുടെ സഹായം
cancel
camera_alt


യു.എ.ഇയുടെ ദുരിതാശ്വാസ വാഹനവ്യൂഹം ഗസ്സമുനമ്പിൽ


അബൂദബി: യു.എ.ഇയുടെ രണ്ടാഴ്ചത്തെ ദുരിതാശ്വാസ സഹായത്തിന്‍റെ ഭാഗമായി 259 ടൺ ഭക്ഷ്യവസ്തുക്കളുമായി രണ്ട് വാഹനവ്യൂഹം ഗസ്സമുനമ്പിൽ പ്രവേശിച്ചു. ആകെ 20 ട്രക്കുകളിലായിട്ടാണ് ഈ ഭക്ഷ്യവസ്തുക്കൾ എത്തിയത്. ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനും അവരുടെ ജീവൽപ്രധാനമായ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള യു.എ.ഇയുടെ ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം.

പദ്ധതി ആരംഭിച്ചതിനുശേഷം ഗസ്സയിലേക്ക് പ്രവേശിക്കുന്ന ആകെ ട്രക്കുകളുടെ എണ്ണം 14,519 ആയി ഉയർന്നു. ഇതിലൂടെ ഇതുവരെ 137,241 ടൺ മാനുഷിക സഹായ സാമഗ്രികളാണ് ഫലസ്തീൻ ജനതക്ക് എത്തിച്ചത്. ദുരിതാശ്വാസ സഹായങ്ങൾ തടസ്സമില്ലാതെ ആവശ്യക്കാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഈ ദൗത്യം നിരന്തരം പ്രവർത്തിച്ചുവരുന്നു.

ഈജിപ്തിലെ അൽ അരീശ് നഗരത്തിലുള്ള യു.എ.ഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്‍റർ കേന്ദ്രീകരിച്ചാണ് സഹായ സാമഗ്രികൾ ശേഖരിക്കുന്നതും തരംതിരിക്കുന്നതും ഗസ്സയിലേക്ക് അയക്കുന്നതും. ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങൾ മുടങ്ങാതെ എത്തിക്കുന്നത് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും കൂടുതൽ വാഹനവ്യൂഹം അയക്കാനുള്ള തയാറെടുപ്പിലാണ് സംഘം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Humanitarian Aid Reaches Gaza
Next Story