Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂ​ടു​ത​ൽ സ​ഹാ​യം...

കൂ​ടു​ത​ൽ സ​ഹാ​യം അ​യ​ച്ച്​ യു.​എ.​ഇ

text_fields
bookmark_border
UAE send aid to Turkey and Syria
cancel
camera_alt

സിറിയയിലേക്കും തുർക്കിയയിലേക്കുമുള്ള സഹായം വിമാനത്തിൽ കയറ്റുന്നതിനായി കൊണ്ടുപോകുന്നു

ദു​ബൈ: ഭൂ​ക​മ്പം ബാ​ധി​ച്ച സി​റി​യ​യി​ലേ​ക്കും തു​ർ​ക്കി​യ​യി​ലേ​ക്കും കൂ​ടു​ത​ൽ സ​ഹാ​യം അ​യ​ച്ച്​ യു.​എ.​ഇ. ഗാ​ല​ൻ​ഡ്​ നൈ​റ്റ്-2 ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​മാ​ർ​ഗം സി​റി​യ​യി​ലേ​ക്ക്​ 44 കാ​ർ​ഗോ​കൂ​ടി അ​യ​ച്ചു.

ഇ​തി​ൽ 1630 ട​ൺ വ​സ്തു​ക്ക​ളു​ണ്ട്. ഇ​തി​നു​ പു​റ​മെ തു​ർ​ക്കി​യ​യി​ലേ​ക്ക്​ 34 കാ​ർ​ഗോ​യി​ലാ​യി 447 ട​ൺ വ​സ്തു​ക്ക​ളും അ​യ​ച്ചു. ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, ടെ​ന്‍റ്​ എ​ന്നി​വ​യാ​ണ്​ അ​യ​ച്ച​ത്.

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ സി​റി​യ​യി​ലേ​ക്കും തു​ർ​ക്കി​യ​യി​ലേ​ക്കും ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കി​യ​ത്​ യു.​എ.​ഇ​യാ​ണ്. ഇ​തു​വ​രെ 160 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക​സ​ഹാ​യ​മാ​ണ്​ ന​ൽ​കി​യ​ത്. ഇ​തി​നു​ പു​റ​മെ, ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ച്ചും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യും യു.​എ.​ഇ സേ​ന സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syria-Turkey earthquake
News Summary - UAE send aid to Turky and Syria
Next Story