Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഫ്​​ഗാ​ന്‍റെ...

അ​ഫ്​​ഗാ​ന്‍റെ ഹോം​ഗ്രൗ​ണ്ടാ​യി യു.​എ.​ഇ; പാ​കി​സ്താ​നു​മാ​യി പ​ര​മ്പ​ര

text_fields
bookmark_border
അ​ഫ്​​ഗാ​ന്‍റെ ഹോം​ഗ്രൗ​ണ്ടാ​യി യു.​എ.​ഇ;   പാ​കി​സ്താ​നു​മാ​യി പ​ര​മ്പ​ര
cancel

ദു​ബൈ: അ​ഫ്ഗാ​നി​സ്താ​​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യി നി​​ശ്ച​യി​ച്ച യു.​എ.​ഇ​യി​ൽ മാ​ർ​ച്ച്​ 24 മു​ത​ൽ അ​ഫ്​​ഗാ​ൻ-​പാ​ക്​ ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ക്കും. 27 വ​രെ ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. പ​ര​മ്പ​ര​യി​ൽ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​വും. നേ​ര​ത്തേ 25 മു​ത​ൽ 29 വ​രെ ന​ട​ത്തു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം 24, 26, 27 തീ​യ​തി​ക​ളി​ലാ​ണ്​ മ​ത്സ​രം. പാ​കി​സ്താ​നും അ​ഫ്​​ഗാ​നി​സ്താ​നും ആ​ദ്യ​മാ​യാ​ണ്​ ടി20 ​പ​ര​മ്പ​ര​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. 2012ലും 13​ലും ഷാ​ർ​ജ​യി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഏ​ക​ദി​ന​വും ട്വ​ന്‍റി20​യും ക​ളി​ച്ചി​രു​ന്നു. ര​ണ്ടു മ​ത്സ​ര​ത്തി​ലും പാ​കി​സ്താ​ൻ ജ​യി​ച്ചു. ഇ​തി​നു​ പു​റ​മെ ലോ​ക​ക​പ്പ്, ഏ​ഷ്യ​ക​പ്പ്​ പോ​ലു​ള്ള വേ​ദി​ക​ളി​ലും ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി. ക​ഴി​ഞ്ഞ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ദു​ബൈ​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​രു ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ പാ​കി​സ്താ​ൻ ജ​യി​ച്ച​ത്.

മാ​സ​ങ്ങ​ൾ​ക്കു​ മു​മ്പാ​ണ്​ യു.​എ.​ഇ​യെ ഹോം​ഗ്രൗ​ണ്ടാ​യി നി​ശ്ച​യി​ച്ച്​ അ​ഫ്​​ഗാ​നി​സ്താ​ൻ ​ക്രി​ക്ക​റ്റ്​ ബോ​ർ​ഡും എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡും ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. ഇ​തി​നു​ പി​ന്നാ​ലെ യു.​എ.​ഇ അ​ട​ക്കം വി​വി​ധ ടീ​മു​ക​ളു​മാ​യി അ​ഫ്​​ഗാ​ൻ പ​ര​മ്പ​ര ക​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​രാ​ർ ഒ​പ്പു​വെ​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഐ.​സി.​സി റാ​ങ്ക്​ പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള ടീ​മു​മാ​യി അ​ഫ്​​ഗാ​ൻ ഇ​വി​ടെ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന്​ പൗ​ര​ന്മാ​ർ യു.​എ.​ഇ​യി​ലു​ള്ള​തി​നാ​ൽ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലും കാ​ണി​ക​ൾ നി​റ​യു​മെ​ന്നു​റ​പ്പാ​ണ്.

അ​ഫ്​​ഗാ​നി​സ്താ​നി​ൽ മ​ത്സ​രം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ അ​ഫ്​​ഗാ​ൻ ടീം ​യു.​എ.​ഇ​യെ ഹോം ​ഗ്രൗ​ണ്ടാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. മു​മ്പ്, ഇ​ന്ത്യ​യി​ലെ നോ​യ്​​ഡ​യാ​യി​രു​ന്നു അ​ഫ്​​ഗാ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ന​വേ​ദി. നേ​ര​ത്തേ, പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ന്‍റെ​യും ഹോം ​ഗ്രൗ​ണ്ടാ​യി​രു​ന്നു യു.​എ.​ഇ.എ​ന്നാ​ൽ, പാ​കി​സ്താ​നി​ൽ ക​ളി​ക്കാ​ൻ വി​ദേ​ശ ടീ​മു​ക​ൾ സ​ന്ന​ദ്ധ​മാ​യ​തോ​ടെ സ്വ​ന്തം രാ​ജ്യം​ത​ന്നെ ഹോം​ഗ്രൗ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. പാ​കി​സ്താ​ൻ സൂ​പ്പ​ർ ലീ​ഗും യു.​എ.​ഇ​യി​ൽ ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home groundUAEAfghanistan
News Summary - UAE selected as Afghanistan cricket team's home ground
Next Story