Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടര്‍ച്ചയായ നാലാം വര്‍ഷവും; യു.എ.ഇക്ക് ഐ.എ.ഇ.എയുടെ ഉന്നത ആണവ സുരക്ഷാ അംഗീകാരം

text_fields
bookmark_border
UAE
cancel
camera_alt

പ്രതീകാത്മക ചിത്രം

അബൂദബി: രാജ്യത്തെ എല്ലാ ആണവ വസ്തുക്കളും പൂര്‍ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ.) ഏറ്റവും ഉയര്‍ന്ന അംഗീകാരമായ 'ബ്രോഡര്‍ കണ്‍ക്ലൂഷന്‍' തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി യു.എ.ഇ. ഐ.എ.ഇ.എയുടെ സേഫ്ഗാര്‍ഡ്‌സ് സംവിധാനത്തിന് കീഴില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഈ ഉറപ്പ്, സുതാര്യതക്കും അന്താരാഷ്ട്ര സഹകരണത്തിനും ആണവ വ്യാപന വിരുദ്ധതക്കും യു.എ.ഇ നല്‍കുന്ന പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്.

യു.എ.ഇയില്‍ നടപ്പാക്കിയ സുരക്ഷാ പരിശോധനകള്‍ വിലയിരുത്തി ഐ.എ.ഇ.എ പുറത്തുവിട്ട 2025ലെ സേഫ്ഗാര്‍ഡ്‌സ് ഇംപ്ലിമെന്‍റേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ നേട്ടം പ്രസിദ്ധീകരിച്ചത്. സമഗ്ര സേഫ്ഗാര്‍ഡ്‌സ് കരാറിനും അഡീഷണല്‍ പ്രോട്ടോക്കോളിനും കീഴില്‍ യു.എ.ഇ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും, റിപ്പോര്‍ട്ടുകള്‍, പരിശോധനകള്‍, വിശകലനങ്ങള്‍ എന്നിവയുള്‍പ്പെടെ ഐ.എ.ഇ.എ സ്വതന്ത്രമായി നടത്തിയ നേരിട്ടുള്ള പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

തുടര്‍ച്ചയായ നാലാം വര്‍ഷവും ഐ.എ.ഇ.എയുടെ ബ്രോഡര്‍ കണ്‍ക്ലൂഷന്‍ നേടാനായത് ആണവ സുതാര്യത, സുരക്ഷ, വ്യാപന വിരുദ്ധത എന്നിവയിലെ ഉയര്‍ന്ന മാനദണ്ഡങ്ങളോടുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ (ഫനര്‍) ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ കഅബി പറഞ്ഞു. യു.എ.ഇയുടെ ശക്തമായ റെഗുലേറ്ററി സംവിധാനം, ദേശീയ നിര്‍വഹണ ഏജന്‍സികളും ഐ.എ.ഇ.എയും തമ്മിലുള്ള അടുത്ത സഹകരണം, എല്ലാ ആണവ-അനുബന്ധ പ്രവര്‍ത്തനങ്ങളും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് ഉറപ്പാക്കുന്നതിലെ പങ്കാളിത്തം എന്നിവയാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ അംഗീകാരത്തിലൂടെ യു.എ.ഇയില്‍ ഇന്‍റഗ്രേറ്റഡ് സേഫ്ഗാര്‍ഡ്‌സ് നടപ്പാക്കാന്‍ ഐ.എ.ഇ.എക്ക് സാധിക്കും. രാജ്യത്തെ എല്ലാ ആണവ വസ്തുക്കളും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന പരമോന്നത ഉറപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിശോധനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യവും ഊര്‍ജസ്വലവുമാക്കാന്‍ ഇത് സഹായിക്കുന്നു. ഇത് പരിശോധനാ നടപടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും യു.എ.ഇയുടെ സമാധാനപരമായ ആണവ പരിപാടിയിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ വിശ്വാസം വ്യക്തമാക്കുകയും ചെയ്യുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Secures IAEA Recognition
Next Story