യു.എ.ഇ സ്കൂൾസ് ആൻഡ് നഴ്സറി ഷോ ഷാർജയിൽ
text_fieldsയു.എ.ഇ സ്കൂൾസ് ആൻഡ് നഴ്സറി ഷോ ഷാർജ എക്സ്പോ സെന്ററിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാദിർ, ഷാർജ എജുക്കേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് അഹമ്മദ് അൽ മുല്ല, എസ്.പി.ഇ.എ ഡയറക്ടർ അലി അൽ ഹൊസാനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന യു.എ.ഇ സ്കൂൾസ് ആൻഡ് നഴ്സറി ഷോ ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ചു. ഞായറാഴ്ച സമാപിക്കും. പുതിയ വിദ്യാഭ്യാസ രീതികൾ, സ്കോളർഷിപ്പുകൾ, പാഠ്യപദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അറിവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെയും സഹകരണത്തോടെ ഷാർജ എക്സ്പോ സെന്ററാണ് ഷോ സംഘടിപ്പിക്കുന്നത്.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുഖാദിർ, ഷാർജ എജുക്കേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് അഹമ്മദ് അൽ മുല്ല, എസ്.പി.ഇ.എ ഡയറക്ടർ അലി അൽ ഹൊസാനി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം. എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്കൊപ്പം അതിന്റെ സുസ്ഥിരത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പെയിന്റിങ് വർക്ക് ഷോപ്പുകൾ, വിദ്യാഭ്യാസ ഗെയിമുകൾ തുടങ്ങിയവയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഷാർജ എക്സ്പോ സെന്ററിൽ ആദ്യമായാണ് യു.എ.ഇ സ്കൂൾ ആൻഡ് നഴ്സറി ഷോ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

