യു.എ.ഇ–സൗദി നേതാക്കൾ യുവതക്ക് മികച്ച ഭാവി സമ്മാനിക്കും –ശമ്മ ബിൻത് സുഹൈൽ
text_fieldsദുബൈ: യുവതലമുറക്ക് വേണ്ടി സൗദി-യു.എ.ഇ നേതാക്കൾ മികച്ച ഭാവി സൃഷ്ടിക്കുമെന്ന് യു.എ.ഇ യുവജനകാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ. ബുധനാഴ്ച രാത്രി ജിദ്ദയിൽ നടന്ന യു.എ.ഇ^സൗദി ഏകോപന സമിതിയുടെ പ്രഥമ യോഗത്തിന് ശേഷം ട്വിറ്ററിലാണ് മന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനോടൊപ്പമുള്ള ഫോേട്ടായും അവർ പോസ്റ്റ് ചെയ്തു.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിൽ തങ്ങൾ ഏറെ സന്തുഷ്ടരാണ്. യുവ തലമുറക്ക് അദ്ദേഹം നൽകുന്ന പിന്തുണ നമ്മെയെല്ലാം കൂടുതൽ പ്രചോദിപ്പിക്കും. നമ്മൾ ഒന്നിച്ച് ശോഭനമായ ഭാവി സൃഷ്ടിക്കുമെന്നും നമ്മുടെ രാഷ്ട്രങ്ങെള സേവിക്കുമെന്നും ശമ്മ ബിൻത് സുഹൈൽ ഫാരിസ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
