യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ അണുനശീകരണ പ്രവർത്തനം: പുറത്തിറങ്ങിയാൽ അകത്താവും
text_fieldsദുബൈ: യു.എ.ഇയിലെമ്പാടും ദേശീയ അണുനശീകരണ പ്രവർത്തനം വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിക്കും. ഞായറാഴ്ച രാ വിലെ വരെ രാജ്യത്തെ പൊതുവാഹനങ്ങൾ, താമസ ഇടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം അനുനാശന പ്രവർത്തനം നടത്തു ം. ഇൗ സമയം രാജ്യത്തെ താമസക്കാർക്ക് അതീവ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല എന്ന് അധികൃതർ വ്യക്തമാക്കി.
ഭക്ഷണം, മരുന്ന് എന്നിവ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങുന്നവർക്ക് ജയിലും പിഴയും ഉൾപ്പെടെ കർശന ശിക്ഷകൾ നേരിടേണ്ടി വരും എന്നും യു.എ.ഇ ആരോഗ്യ മേഖലയുടെ ഒൗദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസനി വ്യക്തമാക്കി. ഉൗർജം, ടെലി കമ്യൂണികേഷൻ, പബ്ലിക് മീഡിയ, ആരോഗ്യം,സുരക്ഷ, പൊലീസ്, എയർപോർട്ട്, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ജോലി ആവശ്യാർഥം പുറത്തുപോകാം. ഇവരുടെ തിരിച്ചറിയൽ^ജോലി രേഖകൾ പരിശോധിച്ച ശേഷമാണ് പുറത്തിറങ്ങാൻ അനുമതി നൽകുക.
രാജ്യത്തിെൻറ സുപ്രധാനമായ ഇൗ ദൗത്യത്തിൽ സഹകരിക്കാത്തവർക്കെതിരെ കർശന നടപടികളുണ്ടാവുമെന്ന് അഭ്യന്തര മന്ത്രാലയത്തിലെ ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുല്ലാ അൽഅഹ്മദും അറിയിച്ചു. ദുബൈ മെട്രോ ഉൾപ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഇന്നു വൈകുന്നേരം മുതൽ നിർത്തിവെക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
