യു.എ.ഇ സാഹിബ് കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsയു.എ.ഇ സാഹിബ് കൂട്ടായ്മയുടെ ഇഫ്താര്‍ മീറ്റില്‍
പങ്കെടുത്തവര്‍
ദുബൈ: യു.എ.ഇ സാഹിബ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് ദുബൈ ഖിസൈസ് ടാലന്റ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഇഫ്താർ സംഗമം യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഹംസ ഹാജി മാട്ടുമ്മൽ (ദുബൈ കെ.എം.സി.സി സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ) മുഖ്യാതിഥി ആയിരുന്നു.
സാഹിബ് യു.എ.ഇ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ സംഗമത്തിന് നേതൃത്വം നൽകി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി അംഗങ്ങളായ ഫുട്ബാൾ കളിക്കാരുടെയും ടീം മാനേജർമാരുടെയും ആരാധകരുടെയും ഒരു കൂട്ടായ്മയാണ് സാഹിബ് യു.എ.ഇ. ഏപ്രിൽ 19ന് സാഹിബ് കൂട്ടായ്മയുടെ ഇൻഹൗസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കാനും വരും വർഷങ്ങളിൽ ആകർഷകമായ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇഫ്താർ സംഗമത്തിൽ ഷറഫുദ്ദീൻ പെരിന്തല്ലൂർ സ്വാഗതവും ശംസുദ്ദീൻ പരപ്പ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

