അഭിനന്ദനം അറിയിച്ച് യു.എ.ഇ ഭരണാധികാരികൾ
text_fieldsബുർജ് ഖലീഫയിൽ ഇന്ത്യൻ പതാക തെളിഞ്ഞപ്പോൾ(ചിത്രം: എക്സ്)
ദുബൈ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിക്ക് അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിനന്ദന സന്ദേശമയച്ചത്.
ഇന്ത്യ അഭിമാനകരമായ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഹൃദയപൂർവം പ്രധാനമന്ത്രി എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതക്കും അഭിനന്ദനം അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിൽ കുറിച്ചു.
സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും, പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിലെ ബുർജ് ഖലീഫയടക്കം വിവിധ കെട്ടിടങ്ങളിൽ സ്വാതന്ത്ര്യദിന രാവിൽ ഇന്ത്യൻ പതാകയുടെ നിറങ്ങൾ തെളിയിച്ച് ആശംസ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

