റാക് ജസീറ അല്‍ ഹംറ റോഡ് നിര്‍മാണം ദ്രുതഗതിയില്‍
text_fieldsറാസല്‍ഖൈമ: ജസീറ അല്‍ ഹംറയെ എമിറേറ്റ്സ് പതിനൊന്നമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് നാല് വരിയാക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ജസീറയിലെ സ്വതന്ത്ര വ്യാപാര മേഖലയിലേക്കും ഇവിടെ നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്സ് റോഡ് 11ലേക്കും നിലവിലുള്ള രണ്ട് വരി പാതയെ വികസിപ്പിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഇതിനനുബന്ധമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് കുറുകെയുള്ള മേല്‍പ്പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ജസീറ റൗണ്ടബൗട്ടില്‍ നിന്ന് തുടങ്ങുന്ന റോഡിെൻറ വളവുകള്‍ ഒഴിവാക്കി സമാന്തരമായി പുതിയ പാതയാണ് ഒരുങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ശൈഖ് ഖലീഫ ആശുപത്രിയിലേക്കും ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്കും ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് വേഗത്തിലത്തൊനാകും.
ഫ്രീ ട്രേഡ് സോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും റോഡ് നിര്‍മാണ പുരോഗതിയെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
