യു.എ.ഇയുടെ പ്രഥമ ആണവ റിയാക്ടർ നിർമാണം പൂർത്തിയായി
text_fieldsഅബൂദബി: യു.എ.ഇയുടെ പ്രഥമ വാണിജ്യ ആണവ റിയാക്ടർ നിർമാണം പൂർത്തിയായി. ബറക ആണവ നിലയത്തിലെ ഒന്നാം യൂനിറ്റിെൻറ നിർമാണമാണ് പൂർത്തീകരിച്ചത്. ഇതോടനുബന്ധിച്ച ആഘോഷ ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ േജ ഇന്നും േചർന്നാണ് പൂർത്തീകരണ പ്രഖ്യാപനം നടത്തിയത്.
അറേബ്യയിലെ ആദ്യ ആണവ നിലയമാണ് ബറകയിലേത്. നിർദോഷ ഉൗർജ േസ്രാതസ്സുകളെ ആശ്രയിക്കാനും ഫോസിൽ ഇന്ധന ഉപയോഗം കുറക്കാനുമുള്ള യു.എ.ഇയുടെ പ്രയത്നങ്ങളുടെ ഭാഗമായാണ് നിലയം നിർമിക്കുന്നത്. പദ്ധതിക്ക് ദക്ഷിണ കൊറിയ നൽകിയ സഹകരണത്തിന് പ്രസിഡൻറ് മൂൺ േജ ഇന്നിനോട് നന്ദി പറയുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും കൂട്ടായ പ്രവൃത്തി മാതൃകാപരമായ ബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേയിൽ യൂനിറ്റ് ഒന്ന് ആണവ റിയാക്ടറിൽ ഇന്ധനം നിറക്കുമെന്ന് ഉൗർജ മന്ത്രാലയത്തിെൻറ ഇ^മെയിൽ പറയുന്നു. എന്നാൽ, എന്നു മുതലാണ് ഉൗർജ ഉൽപാദനം തുടങുകയെന്ന് വ്യക്തമല്ല. 2009 ഡിസംബറിലാണ് എമിറേറ്റ്സ് ആണവോർജ കോർപറേഷൻ ദക്ഷിണ കൊറിയൻ കമ്പനിയായ ഇലക്ട്രിക് പവർ കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ആണവ നിലയ നിർമാണത്തിന് കരാർ നൽകിയത്. 2012ൽ നിർമാണം തുടങ്ങി. 2000 കോടി ഡോളർ ചെലവുള്ളതാണ് പദ്ധതി. ദക്ഷിണ കൊറിയയുടെ എ.പി.ആർ-1400 റിയാക്ടറുകളാണ് നിലയത്തിൽ സ്ഥാപിക്കുന്നത്. ലോകത്തെ ഏറ്റവും അത്യാധുനികമായ ഇൗ റിയാക്ടർ 60 വർഷം വരെ പ്രവർത്തനക്ഷമതയുള്ളതാണ്.
ബറക ആണവ നിലയത്തിലെ നാല് റിയാക്ടറുകളിൽ ഒന്നാമത്തേതാണ് യൂനിറ്റ് ഒന്ന്. രണ്ടാം യൂനിറ്റ് 92 ശതമാനവും മൂന്നാം യൂനിറ്റ് 81 ശതമാനവും മൂന്നാം യൂനിറ്റ് 66 ശതമാനവും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. മൊത്തത്തിൽ നിലയത്തിെൻറ നിർമാണം 86 ശതമാനമാണ് പൂർത്തിയായത്. നിലയം മൊത്തം 2021ഒാടെ പ്രവർത്തനക്ഷമമാകുമെന്ന് ഉൗർജമന്ത്രി സുഹൈൽ ആൽ മസ്റൂഇ സെപ്റ്റംബറിൽ അറിയിച്ചിരുന്നു. നിർമാണം പൂർത്തിയായാൽ നാല് റിയാക്ടറുകളിൽനിന്നുമായി 5,600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. യു.എ.ഇക്ക് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം ലഭ്യമാക്കാൻ ഇതു വഴി സാധിക്കും. ഇതോടെ പ്രതിവർഷം 2.1 കോടി ടൺ കാർബൺ ബഹിർഗമനം കുറക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
