തണുപ്പിലമർന്ന് യു.എ.ഇ; ജബൽ ജെയ്സിൽ താപനില 3.5 ഡിഗ്രി
text_fieldsദുബൈ: മൂന്നു ദിവസമായി പെയ്ത അതിശക്തമായ മഴക്കു പിന്നാലെ മലയോര മേഖലകൾ അതിശൈത്യത്തിലേക്ക് വീണു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് റാസൽഖൈമയിലെ പ്രമുഖ വിനോദ ആകർഷണങ്ങളിൽ ഒന്നായ ജബൽ ജെയ്സിൽ രേഖപ്പെടുത്തിയത്.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച രാവിലെ 12 വരെ 3.5 ഡിഗ്രി സെൽഷ്യസാണ് ജബൽ ജെയ്സ് മലനിരകളിൽ രേഖപ്പെടുത്തിയ താപനില. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകൾ ഉൾക്കൊള്ളുന്നതാണ് ജബൽ ജെയ്സ്. രാജ്യത്തെ തീരദേശങ്ങളെയും മരുഭൂമികളെയും അപേക്ഷിച്ച് ശൈത്യകാലങ്ങളിൽ ജബൽ ജെയ്സ് മലനിരകൾ അതിശൈത്യത്തിന് പേരുകേട്ട ഇടങ്ങളാണ്.
ശക്തമായ മഴ ജബൽ ജെയ്സിലെ മലനിരകളിൽ മഞ്ഞിടിച്ചിലിനും വെള്ളക്കെട്ടിനും കാരണമായിരുന്നു. ഇവിടങ്ങളിലേക്കുള്ള ചില റോഡുകളും തടസ്സപ്പെട്ടിരിക്കുകയാണ്. സിവിൽ ഡിഫൻസ് സംരക്ഷണ സേനകളും ചേർന്ന് തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അതേസമയം, ദുബൈയിൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി താപനില 10 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ചില മേഖലകളിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

