Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ കമ്പനികൾക്ക്​...

ഇന്ത്യൻ കമ്പനികൾക്ക്​ സൗകര്യമൊരുക്കാൻ യു.എ.ഇ തയാർ

text_fields
bookmark_border
ഇന്ത്യൻ കമ്പനികൾക്ക്​ സൗകര്യമൊരുക്കാൻ യു.എ.ഇ തയാർ
cancel
camera_alt

ഇന്ത്യ-യു.എ.ഇ ഹെൽത്ത്​കെയർ കോൺഫറൻസിൽ പവൻ കപൂർ, അമൻപുരി, അബ്​ദുല്ല അലി അൽ മഹ്​യാൻ,ഡോ. അഹ്​മദ്​ അൽ ബന്ന, ഡോ. ഷംഷീർ വയലിൽ, ഡോ. അബ്​ദുൽ സലാം അൽ മദനി എന്നിവർ സംസാരിക്കുന്നു

ദുബൈ: മഹാമാരിയുടെ കാലത്ത്​ ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ-യു.എ.ഇ ഹെൽത്ത്​കെയർ കോൺഫറൻസ്​. ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്​ഥരും ആരോഗ്യരംഗത്തെ പ്രമുഖരും പ​ങ്കെടുത്ത പരിപാടി വിർച്വൽ കോൺഫറൻസിൽ ആരോഗ്യ സംരക്ഷണം, ഔഷധം, മെഡിക്കൽ ഉപകരണം തുടങ്ങിയ മേഖലകളെ കുറിച്ച്​ വിപുലമായ ചർച്ചകൾ അരങ്ങേറി. യു.എ.ഇ ഇന്ത്യൻ എംബസി, ദു​ൈബ ഇന്ത്യൻ കോൺസുലേറ്റ്​, എഫ്​.ഐ.സി.സി.ഐ, ഇൻവസ്​റ്റ്​ ഇൻ ഇന്ത്യ എന്നിവർ ചേർന്നാണ്​ കോൺഫറൻസ്​ ഒരുക്കിയത്​.

ഇന്ത്യൻ കമ്പനികൾക്ക്​ വാക്​സിൻ, മെഡിസിൻ നിർമാണത്തിന്​ സൗകര്യമൊരുക്കാൻ യു.എ.ഇ തയാറാണെന്ന്​ അറിയിച്ചിട്ടുണ്ടെന്ന്​ അംബാസഡർ പവൻ കപൂർ പറഞ്ഞു.ഹെൽത്ത്​ കെയർമാനുഫാക്​ചറിങ്​ സ്​ഥാപനങ്ങൾക്ക്​ സാമ്പത്തിക സഹായമുൾപെടെ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. ഇന്ത്യൻ കമ്പനികൾക്ക്​ ജി.സി.സയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യു.എ.ഇ സഹകരണം ചരിത്രപരമാണെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക്​ ഉപകാരപ്രദമാക്കുന്ന രീതിയിൽ ഉന്നതനിലവാരത്തിലുള്ള സേവനം ആരോഗ്യരംഗത്ത്​ നൽകാൻ കഴിയുമെന്നും ഡി.എച്ച്​.എ ഡയറക്​ടർ ജനറൽ ജനറൽ ഹുമൈദ്​ അൽ ഖതമി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ആരോഗ്യമേഖലയിൽ ഉപയോഗപ്പെടുത്താത്ത സാധ്യതകളുണ്ടെന്നും കോവിഡ്​ കാലം കൂടുതൽ അവസരങ്ങൾ തുറന്നതായും ഇന്ത്യയി​െല യു.എ.ഇ അംബാസഡർ ഡോ. അഹ്​മദ്​ അൽ ബന്ന വ്യക്​തമാക്കി.

യു.എ.ഇയിലെ സ്​ഥാപനങ്ങൾക്ക്​ ഇന്ത്യയിലെ ആരോഗ്യമേഖലയിൽ നിക്ഷേപ അവസരങ്ങളൊരുക്കണമെന്നും അത്​ രാജ്യത്തെ ആരോഗ്യമേഖലയിലാകെ സമൂല മാറ്റത്തിനിടയാക്കുമെന്നും ആസ്​റ്റർ ഡി.എം ഹെൽത്ത്​കെയർ സ്​ഥാപക ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ അഭിപ്രായപ്പെട്ടു.

വി.പി.എസ്​ ഹെൽത്ത്​കെയർ ചെയർമാനും എം.ഡിയുമായ ഡോ. ഷംഷീർ വയലിൽ, ടാറ്റ മെഡിക്കൽ സി.ഇ.ഒയും ഡയറക്​ടറുമായ ഗിരീഷ്​ കൃഷ്​ണമൂർത്തി, തുംബൈ ഗ്രൂപ്പ്​ പ്രതിനിധി ഡോ. അക്​ബർ മൊയ്​തീൻ, എഫ്​.ഐ.സി.സി.ഐ പ്രസിഡൻഡ്​ ഡോ. സംഗീത റെഡ്​ഢി, ഷാർജ ഹെൽത്ത്​ അതോറിറ്റി ചെയർമാൻ അബ്​ദുല്ല അലി അൽ മഹ്​യാൻ, യു.എ.ഇ ആരോഗ്യമന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമീരി, നാഷനൽ ഹെൽത്ത്​ ​അതോറിറ്റി സി.ഇ.ഒ ഡോ. പ്രവീൺ ഗദം എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian companiesUAE
Next Story