Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഗോള ലിം​ഗ സ​മ​ത്വ...

ആഗോള ലിം​ഗ സ​മ​ത്വ സൂ​ചി​ക​യി​ൽ യു.​എ.​ഇ​ക്ക്​​ ഏ​ഴാം സ്ഥാ​നം

text_fields
bookmark_border
ആഗോള ലിം​ഗ സ​മ​ത്വ സൂ​ചി​ക​യി​ൽ യു.​എ.​ഇ​ക്ക്​​ ഏ​ഴാം സ്ഥാ​നം
cancel

ദു​ബൈ: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ഗോ​ള ലിം​ഗ​സ​മ​ത്വ സൂ​ചി​ക​യി​ൽ ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച്​ യു.​എ.​ഇ. യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ പ്രോ​ഗ്രാം പു​റ​ത്തു​വി​ട്ട ഈ ​വ​ർ​ഷ​ത്തെ സ്ത്രീ​പു​രു​ഷ സ​മ​ത്വ സൂ​ചി​ക​യി​ൽ ഏ​ഴാം സ്ഥാ​നം നേ​ടി​യി​രി​ക്കു​ക​യാ​ണ്​ യു.​എ.​ഇ. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ആ​ദ്യ സ്ഥാ​ന​വും യു.​എ.​ഇ​ക്കാ​ണ്​. സ്ത്രീ​പു​രു​ഷ സ​മ​ത്വം ​​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ ന​ട​ത്തി​യ പ​ദ്ധ​തി​ക​ളും ശ്ര​മ​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ്​ യു.​എ​ൻ സ​മി​തി ആ​ഗോ​ള ലിം​ഗ​സ​മ​ത്വ സൂ​ചി​ക പു​റ​ത്തു​വി​ടു​ന്ന​ത്​. ​

ഡെ​ൻ​മാ​ർ​ക്ക്, നോ​ർ​വേ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, സ്വീ​ഡ​ൻ, നെ​ത​ർ​ല​ൻ​ഡ്സ്, ഫി​ൻ​ല​ൻ​ഡ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ ആ​ദ്യ ആ​റു സ്ഥാ​ന​ങ്ങ​ളി​ൽ. സൂ​ചി​ക​യി​ൽ 45ാം സ്ഥാ​ന​ത്താ​ണ്​ ബ​ഹ്​​റൈ​ൻ. കു​വൈ​ത്ത്​ (51), ഖ​ത്ത​ർ (54), സൗ​ദി അ​റേ​ബ്യ (55), ഒ​മാ​ൻ (66) എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സൂ​ചി​ക.

2015ലാ​ണ്​ യു.​എ.​ഇ​യി​ൽ ജെ​ൻ​ഡ​ർ ബാ​ല​ൻ​സ്​ കൗ​ൺ​സി​ലി​ന് രൂ​പം ന​ൽ​കി​യ​ത്. 2021ഓ​ടെ ആ​ഗോ​ള സ്ത്രീ ​പു​രു​ഷ സ​മ​ത്വ​സൂ​ചി​ക​യി​ൽ ആ​ദ്യ 25 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ണാ​ൽ ബി​ൻ​ത്​ മു​ഹ​മ്മ​ദി​നാ​യി​രു​ന്നു ലിം​ഗ സ​മ​ത്വ സം​രം​ഭ​ത്തി​​ന്‍റെ ചു​മ​ത​ല. ദു​ബൈ വി​മ​ൻ എ​ൻ​ഡോ​വ്​​മെ​ന്‍റി​ന്‍റെ ചെ​യ​ർ​പേ​ഴ്​​സ​ൻ കൂ​ടി​യാ​ണ്​ ശൈ​ഖ മ​ണാ​ൽ. ല​ക്ഷ്യം നേ​ടു​ന്ന​തി​നാ​യി​ ദേ​ശീ​യ​ത​ല​ത്തി​ൽ കൗ​ൺ​സി​ലി​ന്​ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും ല​ക്ഷ്യ​ങ്ങ​ളും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ലിം​ഗ​സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്​ യു.​എ​ന്നി​ന്​ 1.5 കോ​ടി ഡോ​ള​ർ അ​ധി​ക​മാ​യി ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്​ 2023ലെ ​ലിം​ഗ​സ​മ​ത്വ സൂ​ചി​ക​യി​ൽ യു.​എ.​ഇ നാ​ലു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ സ്തു​ത്യ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ മ​ക​ളെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തി​ന്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്​ സ​മി​തി​യു​ടെ മി​ക​ച്ച നേ​തൃ​പാ​ട​വ​വും ടീ​മി​ന്‍റെ ആ​ത്​​മാ​ർ​ഥ പ്ര​വ​ർ​ത്ത​ന​വു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ അ​ഭി​വൃ​ദ്ധി​ക്കും ക്ഷേ​മ​ത്തി​നു​മാ​യി രാ​ജ്യം ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളു​ടെ തെ​ളി​വാ​ണീ നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender equalityuae
News Summary - UAE ranks seventh in global gender equality index
Next Story