ദീര്‍ഘദൂര യാത്രക്കാരെ കാത്ത് ഇഫ്താര്‍ കൂടാരങ്ങള്‍
text_fieldsഷാര്‍ജ: യു.എ.ഇയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ നിരവധി കൂടാരങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഇതിന് പുറമെ പൊലീസും ചാരിറ്റി സംഘടനകളും മുന്‍ വര്‍ഷത്തെ പോലെ ഇഫ്താര്‍ കിറ്റുകളുമായി രംഗത്തുണ്ടാകും. ഷാര്‍ജ-മലീഹ റോഡിലെ സിയൂഹ്, മഹാഫിസ്, വാദി അല്‍ ഹെലോ, ബത്തയാഹ് തുടങ്ങിയ പ്രദേശങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ചും ഇഫ്താറുകള്‍ നടക്കും. ഷാര്‍ജ-മലീഹ റോഡില്‍ മലീഹ പ്രദേശത്തെ റോഡോരങ്ങളില്‍ ഇതിനകം നിരവധി ഭക്ഷണ ശാലകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അധികവും മലയാളികളുടേതാണ്.
യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഈ ഭക്ഷണശാലകള്‍. മുമ്പ് ഈ പ്രദേശത്ത് കടകള്‍ ഉണ്ടായിരുന്നില്ല. ശൈഖ് ഖലീഫ ഫ്രിവേയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായിട്ടാണ് ഇവയുള്ളത്. ഇതിെൻറ എതിര്‍ദിശയിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഷാര്‍ജ-^ദൈദ് റോഡോരങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ചും മറ്റും ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ഫുജൈറ-പാതയോരത്തും, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ വശങ്ങളിലും കൂടാരങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ദുബൈ, മദാം, മദാം-മലീഹ, മുസഫ-അല്‍ഐന്‍ ട്രക്ക് റോഡ്, ഷഹാമ-ഗുവൈഫാത്ത് തുടങ്ങി യു.എ.ഇയിലെ എല്ലാ ദീര്‍ഘദൂര റോഡുകളിലും ഇഫ്താര്‍ കൂടാരങ്ങളുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഇഫ്താറിന് സൗകര്യമുണ്ടാകും. ഉമ്മുൽഖുവൈനിലും ഇഫ്താർ കൂടാരങ്ങൾ ഉയർന്നുകഴിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
