Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗ ​ഫ്രിഡ്​ജുകളിൽ...

ഇൗ ​ഫ്രിഡ്​ജുകളിൽ നിന്ന്​ ഭക്ഷണമെടുക്കാം, ഭക്ഷണം നിറക്കാം

text_fields
bookmark_border
ഇൗ ​ഫ്രിഡ്​ജുകളിൽ നിന്ന്​ ഭക്ഷണമെടുക്കാം, ഭക്ഷണം നിറക്കാം
cancel

ദുബൈ: പൊരിവെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും നിർധനർക്കും ആരുടെയും അനുവാദത്തിനു കാക്കാതെ പാനീയങ്ങളും പഴം^പച്ചക്കറികളും എടുത്തുപയോഗിക്കാവുന്ന ഷെയറിംഗ്​ ​​ഫ്രിഡ്​ജുകൾ  ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിരന്നു കഴിഞ്ഞു. കുട്ടികളും സ്​ത്രീകളുമാണ്​ ഫ്രിഡ്​ജുകൾ ഒരുക്കാനും നിറക്കാനും മുന്നിൽ. ആർക്കും ഭക്ഷണം എടുക്കാമെന്ന പോലെ സേവന സന്നദ്ധരായ ആർക്കും ഇൗ ​ഫ്രിഡ്​ജുകൾ നിറക്കുന്നതിലും പങ്കുചേരാം.

ജബൽ അലി- ഡി.​െഎ.പി മേഖല, മറീന, പാം ജുമൈറ, സ്പ്രിംഗ്​സ്​, ജുമൈറ വില്ലേജ്​ സ​െൻറർ, സ്​പോർട്​സ്​ സിറ്റി, മുഡോൺ, ഡ്രീം ടവർ, എമിറേറ്റ്​സ്​ ലിവിംഗ്​, അകോയ, അൽ വഹ, മിറ2, ഉമ്മു സുഖീം, അൽ സഫ, അൽ ബർഷ, അൽ ഖൂസ്​ ഡൗൺ ടൗൺ, മോ​േട്ടാർ സിറ്റി, ബിസിനസ്​ ബേ, ദമാക്​, മെയ്​ഡൺ, സിലക്കൺ ഒയാസിസ്​, സ്​കൈ കോർട്ട്​സ്​, ന്യൂ ഗോൾഡ്​ സൂഖ്​ ബിൽഡിംഗ്​, മൻകൂൽ അൽ ഫലാസി, ഗർഹൂദ്​, മിർദിഫ്​ പ്രൈവറ്റ്​സ്​കൂൾ,  ഉൗദ്​ അൽ മുത്വീന, സോനാപൂർ മെഡിക്കൽ ഫിറ്റ്​നസ്​ സ​െൻറർ,  അൽ നഹ്​ദ അൽ ബൂം ബിൽഡിംഗ്​  തുടങ്ങിയ ഇടങ്ങളിലായി നൂറിലേറെ ​ഫ്രിഡ്​ജുകളാണ്​ ആവശ്യക്കാർക്കുള്ള ഭക്ഷണം നിറച്ച്​ ഒരുക്കിയിരിക്കുന്നത്​.

യു.എ.ഇ റെഡ്​ക്രസൻറ്​, യു.എ.ഇ ഒാപ്പൺ ആംസ്​ എന്നിവയുമായി കൈകോർത്താണ്​ ഷെയറിംഗ്​ ​ഫ്രിഡ്​ജ്​ കൂട്ടായ്​മ പ്രവർത്തിക്കുന്നത്​. ഫേസ്​ബുക്കിലെ uaefridges എന്ന ഗ്രൂപ്പ്​ മുഖേനയാണ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്​. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ സ്​ഥാപിച്ച ​ഫ്രിഡ്​ജുകളുടെ പട്ടിക മാപ്പ്​ സഹിതം ​ഗ്രൂപ്പിൽ നിന്ന്​ ലഭിക്കും. വെള്ളം, ജൂസ്​, ലബൻ, മോര്​ എന്നിവയും പഴവർഗങ്ങളുമാണ്​ മുഖ്യമായും ഇവയിൽ നിറക്കുന്നത്​.ഇതിനു പുറമെ പാകം ചെയ്​ത ഭക്ഷണം പങ്കുവെക്കാനായി യു.എ.ഇ ഭക്ഷ്യബാങ്കി​​െൻറ ​ ഫ്രിഡ്​ജുകളും നഗരത്തി​​െൻറ പല ഭാഗങ്ങളിൽ സജ്ജീകരിച്ച്​ വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan 2017
News Summary - uae ramadan 2017
Next Story