മഴയിൽ മുങ്ങി യു.എ.ഇ; ഏതാനും ദിവസം കൂടി തുടരും
text_fieldsഅബൂദബി/അൽെഎൻ: ചൊവ്വാഴ്ച യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജ, റാസൽഖൈമ, ദുബൈ, അബൂദബി, ഫുജൈറ എമിേററ്റുകളിലാണ് കനത്ത മഴ പെയത്ത്. അബൂദബിയിൽ പുലർച്ചെ നാല് മുതൽ രാവിലെ ഒമ്പത് വരെ മഴ പെയ്തു. മഴ കാരണം ശൈഖ് സായിദ് റോഡിൽ ഗതാഗതം സാവധാനത്തിലായി വാഹനങ്ങൾ നീണ്ട വരിയായി കിടന്നു. വിവിധയിടങ്ങളിൽ വാഹനാപകടങ്ങളുണ്ടായി ഗതാഗതം തടസ്സപ്പെട്ടു.
ശൈഖ് സായിദ് റോഡിൽ അബൂദബിയിലേക്കുള്ള പാതയിലും ഗർഹൂദ് പാലം കഴിഞ്ഞും അപകടമുണ്ടായി. ഇതു കാരണം രാവിലെ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.
അൽെഎനിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലെ തുടങ്ങിയ പൊടിക്കാറ്റിന് ശമനമിട്ട് രാത്രി 12 മുതൽ ശക്തമായ മഴ പെയ്തു. ചൊവ്വാഴ്ച രാവിലെ പത്ത് വരെ മഴ നീണ്ടുനിന്നു. പുലർച്ചെ നാലോടെ ഇടിയും മിന്നലും തുടങ്ങിയേപ്പാഴാണ് മഴ കൂടുതൽ ശക്തി പ്രാപിച്ചത്. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അൽെഎനിെൻറ സമീപ പ്രദേശങ്ങളായ ജിമി, മഖാം എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി റോഡിലേക്ക് വീണു. രാവിലെ തന്നെ നഗരസഭ ജീവനക്കാർ വെള്ളക്കെട്ടുകൾ ഒഴിവാക്കുകയും മരങ്ങൾ നീക്കം ചെയ്യുകയും ചെയ്തതതോടെ ഗതാഗത തടസ്സങ്ങൾ ഒഴിവായി.
അടുത്ത ഏതാനും ദിവസം കൂടി രാജ്യത്ത് ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ^ഭൂകമ്പശാസ്ത്ര കേന്ദ്രം (എൻ.സി.എം.എസ്) അറിയിച്ചു. മഴ കാരണം കാഴ്ചാപരിധി കുറയുമെന്നും വാഹനങ്ങളുടെ വേഗത കുറക്കണമെന്നും വാഹനങ്ങൾക്കിടിയിൽ സുരക്ഷിത അകലം സൂക്ഷിക്കണമെന്നും എൻ.സി.എം.എസ് മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മിതമായ വേഗതയിൽ കാറ്റടിക്കും. കാറ്റ് പൊടിപടലങ്ങളുയരാൻ കാരണമാകുന്നതിനാൽ കാഴ്ചാപരിധി കുറയും.
അറേബ്യൻ ഉൾക്കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമായിരിക്കും. വ്യാഴാഴ്ച കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം.എസ് അറിയിച്ചു.
ദുബൈയിൽ 160 ലേറെ അപകടങ്ങൾ
ദുബൈ: രാത്രി വീശിയ കനത്ത കാറ്റിനു പിന്നാലെ കോരിച്ചൊരിഞ്ഞു പെയ്ത മഴയിൽ ഏറ്റവുമധികം വലഞ്ഞത് ദുബൈയിലെ വാഹനയാത്രികരാണ്. ഷാർജയിൽ നിന്ന് ദുബൈയിലേക്ക് രാവിലെ അനുഭവപ്പെടുന്ന കനത്ത ട്രാഫിക്കിനിടയിലും 40 മിനിറ്റു കൊണ്ട് എത്തിയിരുന്നവർ മൂന്നു മണിക്കൂറാണ് റോഡിൽ കുരുങ്ങിയത്. രാത്രി 12നും രാവിലെ എട്ടിനുമിടയിൽ 160 വാഹനാപകടങ്ങൾ ദുബൈ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.1423 അടിയന്തിര സഹായ വിളികൾ ദുബൈ പൊലീസ് കൺട്രോൾ റൂമിലെത്തി. അപകടങ്ങൾ ചെറുതെങ്കിലും പരിഭ്രാന്തിയും തലങ്ങും വിലങ്ങും ഗതാഗതക്കുരുക്കുമുണ്ടാക്കാൻ കാരണമായി. യാത്രക്കാർ ഗതാഗത നിയമങ്ങളും സുരക്ഷിതമായ അകലവും പാലിക്കണമെന്ന് കൺട്രോൾ യൂനിറ്റ് ഡെ. ഡയറക്ടർ കേണൽ ആരിഫ് അൽ ശംസി നിർദേശിച്ചു. റോഡുകളിൽ തെന്നലുള്ളതിനാൽ വേഗത കുറച്ച് സഞ്ചരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഷാർജയിലേക്കുള്ള വഴി മധ്യേ അൽ അവീർ മേഖലയിൽ കൂറ്റൻ യന്ത്രഭാഗങ്ങളുമായി എത്തിയ ട്രക്ക് മറ്റൊരു വാഹനത്തിലിടിച്ച് ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. ഇത് ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കി. കാലാവസ്ഥ സ്ഥിരതയില്ലാത്തതിനാൽ കടലിൽ നീന്താനിറങ്ങുന്നതും പൊലീസ് നിരുത്സാഹപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
