വേനലിനെ പറ്റിച്ച് യു.എ.ഇയിൽ കുളിർമഴ
text_fieldsദുബൈ: മഴകാണാൻ നാട്ടിൽ പോയ പ്രവാസികൾ മഴയില്ല വെയിലെന്ന് പരിഭവം പറയുന്നതിനിടെ കൊടുംവേനലിനെ പറ്റിച്ച് മരുമണ്ണിൽ പെരുമഴ. ദുബൈ, അബൂദബി, ഷാർജ, അൽെഎൻ, ഫുജൈറ നഗരങ്ങളുടെ ചില ഭാഗങ്ങളെ വെള്ളിയാഴ്ച സാമാന്യം നന്നായി തന്നെ മഴ കുളിർപ്പിച്ചു.
മിർദിഫ്, റാഷിദിയ, ഇൻറർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോൾ ദേരയിലും ഖിസൈസിലും ചെറുപെയ്ത്താണുണ്ടായത്. ഇൻറർനാഷനൽ സിറ്റിയിൽ കനത്ത കാറ്റിെൻറ അകമ്പടിയുമുണ്ടായി.
സ്പോർട്സ് സിറ്റി ഉൾപ്പെടെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റാണുണ്ടായിരുന്നത്. കനത്ത കാറ്റും മഴമൂലം ദൂരക്കാഴ്ച കുറയുകയും ചെയ്തതോടെ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നൽകി. അൽെഎൻ നഗരത്തിലും ഹീലിയിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഷാർജയിൽ റോഡിൽ വെള്ളക്കെട്ടുമുണ്ടായി.
പൊരി വെയിൽ കാരണം പുറത്തിറങ്ങി കളിക്കാൻ കഴിയാതെ വീട്ടിനുള്ളിൽ വിങ്ങിയിരുന്ന കുഞ്ഞുങ്ങളെല്ലാം മഴയിൽ കളിക്കാനായി ഇറങ്ങിയതോടെ അവധിക്കാലം ആഘോഷവുമായി. എന്നാൽ ദുബൈയുടെ ഒരു ഭാഗത്ത് കാറ്റും മഴയും തിമിർക്കുേമ്പാൾ മറ്റു പല ഭാഗങ്ങളിലും ഇതിെൻറ സൂചന പോലുമില്ലാത്തത്ര വെയിൽ ചൂട് തുടരുകയായിരുന്നു. ഒറ്റപ്പെട്ട മഴയും കാറ്റും ഇന്നും തുടരുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
