ഖത്തരികളുമായി കുടുംബ ബന്ധമുള്ളവർക്ക് സഹായം: മന്ത്രിസഭ സ്വാഗതം ചെയ്തു
text_fieldsഅബൂദബി: ഖത്തരികളുമായി കുടുംബ ബന്ധമുള്ള യു.എ.ഇ പൗരന്മാർക്ക് മാനുഷിക പരിഗണന മുൻനിർത്തി സഹായം നൽകാനുള്ള യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഖത്തറിെൻറ സഹായത്തോടെ മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി പ്രവർത്തിക്കുന്ന 59 വ്യക്തികളെയും 12 സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ, സൗദി, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ നടത്തിയ സംയുക്ത പ്രസ്താവനയെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച യോഗം സ്വാഗതം ചെയ്തു.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന ഖത്തറിനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും യോഗം അഭിപ്രായപ്പെട്ടു. നിരവധി പദ്ധതികൾക്കും കരട് നിയമങ്ങൾക്കും യോഗം അംഗീകാരം നൽകി. ദാനവർഷാചരണത്തിെൻറ ഭാഗമായി രാജ്യത്തെ സന്നദ്ധ പ്രവർത്തനത്തിന് നിയമപരമായ ചട്ടക്കൂട് തയറാക്കുന്നതിനുള്ള നിർദേശം അംഗീകരിച്ചു. സന്നദ്ധ പ്രവർത്തനങ്ങളുടെ ഗുണങ്ങൾ വർധിപ്പിക്കുകയും മികച്ച രീതിയിൽ ഏകോപിപ്പിക്കുകയുമാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
2017^2050 വർഷത്തേക്കുള്ള കാലാവസ്ഥാ വ്യതിയാന ദേശീയ ആസൂത്രണത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഭക്ഷ്യസുരക്ഷയും ആഭ്യന്തര ഉൽപാദന സുസ്ഥിരതയും ഉറപ്പാക്കുന്ന ഫെഡറൽ നിയമ ചട്ടങ്ങൾ, മാധ്യമ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ നിയമം തുടങ്ങിയവയുടെ കരടിനും അംഗീകാരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
