അഫ്ഗാനിലേക്ക് കൂടുതൽ സഹായമെത്തിച്ച് യു.എ.ഇ
text_fieldsദുബൈ: ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായ അഫ്ഗാനിസ്താനിലേക്ക് കൂടുതൽ സഹായവസ്തുകളെത്തിച്ച് യു.എ.ഇ. 11ലക്ഷം ദിർഹം മൂല്യമുള്ള 40 ടൺ സഹായ വസ്തുക്കളാണ് ദുബൈ ഹ്യുമാനിറ്റേറിയന്റെ നേതൃത്വത്തിൽ അയച്ചത്. ഒരാഴ്ചക്കിടെ കൂട്ടായ്മ അഫ്ഗാനിലേക്ക് അയക്കുന്ന രണ്ടാമത്തെ സഹായമാണിത്. ടെൻറുകൾ, താമസ സ്ഥലത്തിന് ആവശ്യമായ വസ്തുക്കൾ, വീടുകളിലെ ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ സഹായ വസ്തുക്കളിൽ ഉൾപ്പെടും.
ഭൂകമ്പ ബാധിത പ്രദേശത്തെ 50,000 ത്തിലേറെ ജനങ്ങൾക്ക് ഈ സഹായം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയിൽനിന്ന് വിമാനമാർഗമാണ് സഹായം അഫ്ഗാനിലെത്തിച്ചത്. കഴിഞ്ഞയാഴ്ച 84ടൺ സഹായ വസ്തുക്കളാണ് ഭൂകമ്പ മേഖലയിലേക്ക് അയച്ചത്. മരുന്നുകൾ, താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയടക്കം 34 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുക്കളാണ് ഇതിലുണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ ഭൂകമ്പത്തിൽ 2,200ലേറെ പേരാണ് അഫ്ഗാനിലെ പടിഞ്ഞാറൻ മേഖലയിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

