വയലും വീടും ‘ഒരു തൈ നടാം’ പദ്ധതിക്ക് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തുടക്കം
text_fieldsദുബൈ: ‘വയലും വീടും’ കൂട്ടായ്മ എല്ലാ വര്‍ഷവും നടത്തിവരുന്ന ‘ഒരു തൈ നടാം’ പദ്ധതിയുടെ ഭാഗമായി ഇത്തവണ വിത്തും തൈയും നല്‍കുന്നത് സ്കുള്‍ വിദ്യാര്‍ഥികള്‍ക്ക്്.
ആദ്യ ഘട്ടമായി ദുബൈ ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ദുബൈ നഗരസഭ പബ്ളിക് പാര്‍ക്ക് വിഭാഗം തലവന്‍ സാലിഹ് മക്കി അല്‍മഖ്ദൂം പരിപാടി ഉദ്ഘാടനം ചെയ്തു.
യൂസഫ് അബ്ദുള്ള അല്‍ ഹമ്മാദിയടക്കം നിരവധി പ്രഗത്ഭരുടെ സാന്നിധ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെയും ആഹ്ളാദത്തോടെയുമാണ് തൈകള്‍ ഏറ്റുവാങ്ങിയത്. 400 ഓളം കുട്ടികള്‍ക്കാണ് പച്ചക്കറി,ഒൗഷധ തൈകള്‍ നല്‍കിയത്. പുതു തലമുറക്ക് കൃഷിയില്‍ പ്രചോദനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഇത്തവണ ദുബൈയിലെ നാലു സ്കൂളുകളിലെ 1500 കുട്ടികള്‍ക്കാണ് തൈകള്‍ നല്‍കുന്നത്. ഗള്‍ഫ് മോഡല്‍ സ്കൂളിലെ കുട്ടികള്‍ക്ക് കറ്റാര്‍വാഴ, മണിത്തക്കാളി,മുത്തിള്‍ തുടങ്ങിയ ഒൗഷധചെടികളും തക്കാളി,കാരറ്റ്,പച്ചമുളക്, ബീറ്റ്റൂട്ട് തൈകളും വിത്തുകളുമാണ് സൗജന്യമായി വിതരണം ചെയ്തത്. ഇതാദ്യമായാണ് വയലും വീടും കൂട്ടായ്മ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇങ്ങനെ പരിപാടി സംഘടിപ്പിക്കുന്നത്.
ഡോ: നജീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മോഡല്‍ സ്കൂള്‍ മാനേജര്‍ ഡോ.നജീത് മുഖ്യാതിഥിയായിരുന്നു. അബ്ദുസ്സലാം ചാവക്കാട്, ബഷീര്‍ തിക്കോടി, ഷുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വരും ദിവസങ്ങളില്‍ തെരഞ്ഞെടുത്ത മറ്റു സ്കൂളുകളിലും തൈ വിതരണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മറുനാട്ടില്‍ മരുഭൂമിയിലും കൃഷിയെ നെഞ്ചിലേറ്റി കഴിയുന്ന ആയിരങ്ങള്‍ അണിചേര്‍ന്ന കൂട്ടായ്മയാണ് ‘വയലും വീടും’.നൂറു കണക്കിന് വില്ലകളിലും ഫ്ളാറ്റുകളിലും ജൈവ പച്ചക്കറിത്തോട്ടമൊരുക്കി വിജയിച്ചവരാണ് ഈ കൂട്ടായ്മയിലുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
