സാങ്കേതിക ലോകത്തേക്ക് വാതില്‍ തുറന്ന് ജൈറ്റക്സ്
text_fieldsദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിറയെ ആധുനിക ലോകത്തിന്‍െറ സാങ്കേതിക മുന്നേറ്റങ്ങളുടെ കുതിപ്പിന്‍െറ സാക്ഷ്യപത്രങ്ങളാണ്. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ ജൈറ്റക്സിന് ഞായറാഴ്ച തുടക്കം കുറിച്ചപ്പോള്‍ സാങ്കേതിക ലോകം മുഴുവന്‍ ദുബൈയില്‍ അണിനിരന്ന കാഴ്ചയാണ്.
അഞ്ചു ദിവസത്തെ 36ാമത് ജൈറ്റക്സ് മേള ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ആദ്യ ദിവസം തന്നെ മേള സന്ദര്‍ശിച്ചു.
സാങ്കേതിക വിദ്യാ മേഖലയിലെ ആഗോള കമ്പനികള്‍ ഏതാണ്ട് മുഴുവന്‍ അണിനിരക്കുന്ന മേളയില്‍ യു.എ.ഇയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നിറഞ്ഞ സാന്നിധ്യവുമുണ്ട്. 10 ലക്ഷത്തിലേറെ ചതുരശ്ര അടിയിലാണ് മേളക്ക് തറയൊരിക്കിയിരിക്കുന്നത്. സിലിക്കണ്‍വാലി, യൂറോപ്, ഏഷ്യ, മിഡിലീസ്റ്റ് മേഖലയിലെ 200 ലേറെ നിക്ഷേപകര്‍ മേളയിലത്തെിയിട്ടുണ്ട്. 4000ത്തോളം കമ്പനികള്‍, 230 പ്രഭാഷകര്‍, 150 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ സന്ദര്‍ശകര്‍ എന്നിവരാണ് മേളക്കത്തെിയിട്ടുള്ളത്. ഐ.ടി.മേഖലയിലെ അന്താരാഷ്ട്ര ഭീമന്‍മാര്‍ക്കൊപ്പം 500 ഓളം സ്റ്റാര്‍ട്ടപ്പ് സംരഭകരും പുതിയ ആശയങ്ങളുമായി മേളയുടെ ശ്രദ്ധപിടിച്ചുപറ്റുന്നു. ആപ്പിളും മൈക്രോസോഫ്റ്റുമടക്കം വന്‍കിട കമ്പനികള്‍ കണ്ടത്തെലുകള്‍ അവതരിപ്പിക്കുന്ന മേളയില്‍ അവര്‍ക്കൊപ്പം തങ്ങളുടെ ചെറുസംരംഭങ്ങളെ കൂടി പരിചയപ്പെടുത്താന്‍ അവസരം ലഭിച്ചതിന്‍െറ ആഹ്ളാദത്തിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇത്രയധികം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഒന്നിച്ചണിനിരക്കുന്ന അത്യപൂര്‍വ മേളയുമാണ് ജൈറ്റക്സ്.
വ്യാപാര പ്രതിനിധികള്‍ക്ക് മാത്രമാണ് മേളയിലേക്ക് പ്രവേശം. പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല. 18 വയസ്സിന് താഴെയുള്ളവര്‍ക്കും പ്രവേശമില്ളെന്ന് സംഘാടകര്‍ അറിയിച്ചു.

ജൈറ്റക്സില്‍ കേരളവും
ദുബൈ: ആഗോള സാങ്കേതിക മേളയില്‍ സാന്നിധ്യമറിയിച്ച് കൊച്ചുകേരളവും. കേരളത്തില്‍ നിന്നുള്ള 20 കമ്പനികളാണ് ഇത്തവണ പ്രധാനമായും മിഡിലീസ്റ്റ് വിപണി ലക്ഷ്യമിട്ട് ജൈറ്റക്സില്‍ അണിനിരക്കുന്നത്.
കോഴിക്കോട്ടെ ഐ.ടി.സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കാഫിറ്റില്‍ നിന്ന് ആറു കമ്പനികള്‍ മേളയിലത്തെിയിട്ടുണ്ട്. നെക്സ്റ്റ് ടെക്നോളജീസ്, സൈബോസിസ് ടെക്നോളജീസ്, ഐപിക്സ് സൊലൂഷന്‍സ്, ഓഫിറ്റ് ടെക്നോളജീസ്, വിനം സൊലൂഷന്‍സ്,ബാബ്തെ സിസ്റ്റം ടെക്നോളജീസ് എന്നിവയാണ് കോഴിക്കോട്ടുനിന്നത്തെിയ ഐ.ടി കമ്പനികള്‍. തങ്ങളുടെ സോഫ്റ്റ്വെയറുകള്‍ക്ക് ആഗോള വിപണി കണ്ടത്തെുന്നതിനൊപ്പം പുതിയ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് അറിയാനും ഈ പങ്കാളിത്തം വഴി സാധിക്കുന്നുണ്ടെന്ന് നെക്സ്റ്റ് ടെക്നോളജീസ് പ്രതിനിധി പി.ടി.ഹാരിസ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
അസിനോവ ടെക്നോളജീസ്, കാബോട്ട് ടെക്നോളജി സൊലൂഷന്‍സ്, കോഗ്നബ് ഡിസിഷന്‍ സെലൂഷന്‍സ്, സൈബോസോള്‍, സൈബ്രോസിസ് ടെക്നോളജീസ്, ഡയമെന്‍ഷന്‍ സൈബര്‍ടെക്, ഐസ്ലാബ്, ഇന്‍ഡോ കോസ്മോ,ഐഹിറ്റ്സ്, ലിമെന്‍സി,മൊസാന്‍റ, നൈകോ ഇന്‍ഫര്‍മേഷന്‍,നീം ഇന്‍ഫോ, നോക്മെ, പിഐടി, പോലുസ് സോഫ്റ്റ്വെയര്‍, റുബി സോഫ്റ്റ്വെയര്‍,എസ്.ഇ മെന്‍റര്‍, ടെക്റിസോണ്‍ ലാബ്സ്,ടെസ്റ്റ്ഹൗസ്, വെബ് ആന്‍ഡ് ക്രാഫ്റ്റ്സ്,വെബ്കാസില്‍ മീഡിയ,യരബ് ടെക്നോളജീസ്, സൂന്‍ഡ്യ സോഫ്റ്റ്വെയര്‍ എന്നിവയാണ് കേരളത്തില്‍ നിന്നത്തെിയ മറ്റു ഐ.ടി.സഥാപനങ്ങള്‍.
കേരള സര്‍ക്കാരിന്‍െറ ഐ.ടി.വകുപ്പാണ് ഇവര്‍ക്ക്വേണ്ടി സ്റ്റാളൊരുക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് വാടക കാറുകളുമായി ആര്‍.ടി.എ
ദുബൈ: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ഇത്തവണ ജൈറ്റക്സില്‍ അവതരിപ്പിക്കുന്ന പ്രധാന പുതുമകളിലൊന്ന് സ്മാര്‍ട്ട് റെന്‍ററല്‍ കാറുകളാണ്. പൊതു ഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ രീതിയിലുള്ള വാടകക്കാറുകള്‍ ആര്‍.ടി.എ പുറത്തിറക്കുന്നത്.
മെട്രോയില്‍ യാത്രചെയ്യുന്നവര്‍ക്ക് വണ്ടിയിറങ്ങിയ ശേഷം തങ്ങളുടെ അവസാന ലക്ഷ്യസ്ഥാനത്തത്തൊന്‍ ഈ കാറുകള്‍ ഉപയോഗിക്കാം. ചുകപ്പ് നിറത്തിലുള്ള കാര്‍ മേളയില്‍ ആര്‍.ടി.എ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാം. സ്മാര്‍ട്ട് ആപ്പിലൂടെയും ഓണ്‍ലൈനിലൂടെയും ടെലിഫോണിലുടെയും കാര്‍ ബുക് ചെയ്യാം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഈയിടെ പ്രഖ്യാപിച്ച പദ്ധതിയാണിത്.
സ്മാര്‍ട്ട് വെളിച്ച സംവിധാനമാണ് ആര്‍.ടി.എ മുന്നോട്ടു വെക്കുന്ന മറ്റൊരു പുതിയ പദ്ധതി. വയര്‍ലെസ് വിദൂര സംവിധാനത്തിലുടെ നിയന്ത്രിക്കുന്ന തെരുവു വിളക്കുകള്‍ ഊര്‍ജ സംരക്ഷണവും ദീര്‍ഘകാല സേവനം ഉറപ്പവരുത്തുന്നതും ലക്ഷ്യമിട്ടുള്ളതാണ്. ചിത്രങ്ങള്‍ വയര്‍ലെസ് സംവിധാനത്തിലൂടെ കണ്‍ട്രോള്‍ റൂമിലത്തെിക്കുന്ന നിരീക്ഷണ കാമറകളും പ്രദര്‍ശനത്തിലുണ്ട്. ശൈഖ് സായിദ് റോഡില്‍ പുതുതായി നിര്‍മിച്ച ദുബൈ കനാല്‍ പാലത്തില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
