‘നമ്മളെല്ലാം പൊലീസ്’ പദ്ധതി: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
text_fieldsഅബൂദബി: ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1000 കമ്യൂണിറ്റി പൊലീസുകാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ 500 പേര്‍ക്ക് വീതമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അബൂദബി പൊലീസ് ഓഫിസേഴ്സ് ക്ളബില്‍ നടന്ന ചടങ്ങില്‍ അബൂദബി പൊലീസ് മേധാവി ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ഉടന്‍ സേവനത്തിനിറങ്ങും. പ്രാഥമിക ശുശ്രുഷ, ജനങ്ങള്‍ക്കിടയിലെ സംഘര്‍ഷം പരിഹരിക്കല്‍, വിവിധ പരിപാടികള്‍ക്കത്തെുന്ന ജനങ്ങളെ നിയന്ത്രിക്കല്‍, തീപിടിത്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടായാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍, ഹനാപകടമുണ്ടായാല്‍ ഗതാഗത നിയന്ത്രണം തുടങ്ങിയവയാണ് കമ്യൂണിറ്റി പൊലീസിന്‍െറ പ്രധാന ചുമതലകള്‍.
യു.എ.ഇ പൗരന്മാരും യു.എ.യില്‍ റെസിഡന്‍റ് വിസയിലുള്ള വിദേശികളും കമ്യൂണിറ്റി പൊലീസില്‍ അംഗങ്ങളാണ്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പദ്ധതിയിലേക്ക് അപേക്ഷിച്ച 5000 പേരില്‍നിന്നാണ് 1000 പേരെ തെരഞ്ഞെടുത്തത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ആറു പരിശീലന ക്ളാസുകളിലൂടെയാണ് ഇവരുടെ പരിശീലനം പൂര്‍ത്തിയാക്കിയത്.