ദു:ഖങ്ങള്‍ ചായങ്ങളില്‍ ഒളിപ്പിച്ച് പ്രവേഷ്
text_fieldsദുബൈ: ശാരീരിക വിഷമതകള്‍ മറന്ന് സുന്ദരമായ ദൃശ്യങ്ങള്‍ വരക്കുകയാണ് തൃശൂര്‍ തൃപ്രയാര്‍ സ്വദേശി പ്രവേഷ് ചന്ദ്ര. മസ്കുലര്‍ ഡിട്സ്രോഫി രോഗം പിടിപ്പെട്ട് ശരീരം തളര്‍ന്ന ഈ 32കാരന്‍െറ നീണ്ടകാലത്തെ ആഗ്രഹമാണ് താന്‍ വരച്ച വര്‍ണകൂട്ടുകളുടെ പ്രദര്‍ശനം ദുബൈയില്‍ നടത്തുക എന്നത്. അതിന് വേണ്ടി നന്മ നിറഞ്ഞ ഒരു പ്രവാസിയുടെ സഹായത്താല്‍ ഭാര്യയെയും മകളെയും കൂട്ടി ദുബൈയില്‍ എത്തിയതാണ് പ്രവേഷ് ചന്ദ്ര. ചിത്രപ്രദര്‍ശനം അടുത്ത വെള്ളിയാഴ്ച മൂന്നു മുതല്‍ ആറുമണി വരെ ഖിസൈസിലെ നെല്ലറ റസ്റ്റോറന്‍റില്‍ നടക്കും.അതിന് വേണ്ടി ചക്രക്കസേരയിലിരുന്ന് ശേഷി കുറഞ്ഞ കൈകള്‍ കൊണ്ട് കുടുതല്‍ ഛായാചിത്രം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഈ കലാകാരന്‍.
കയറിക്കിടക്കാന്‍ ഒരു സെന്‍റ് ഭൂമി പോലും ഇല്ലാത്ത ഇദ്ദേഹം വരങ്ങളുടെ ലോകത്ത് കുടുതല്‍ ചായങ്ങള്‍ ചേര്‍ത്ത് തന്‍െറ ദു:ഖങ്ങളെയും ഇല്ലായ്മകളെയും മറച്ചു പിടിക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ പിടികൂടിയതാണ് രോഗം. ശരീരത്തിലെ ഓരോ ഭാഗത്തും ശേഷിക്കുറവായിരുന്നു ആദ്യം.10 ക്ളാസ്സില്‍ പഠിക്കുമ്പോളാണ് മസ്കുലര്‍ ഡിട്സ്രോഫിയാണെന്ന് തിരിച്ചറിയുന്നത്. അതോടെ ചക്രക്കസേരയിലായി. ഈ രോഗത്തിന് ഇത് വരെ ഫലപ്രദമായ മരുന്ന് കണ്ടത്തെിയിട്ടില്ല എന്ന് അല്‍ ശിഫാ അല്‍ ഖലീജ് മെഡിക്കല്‍ സെന്‍ററിലെ ഡോ. മുഹമ്മദ് കാസിം പറയുന്നു കൂടുതലും പുരുഷന്മാരിലാണ് ഇത് കാണുന്നത്. ഒരു മുഖമൊന്ന് മനസില്‍ പതിഞ്ഞാല്‍ അത് കാന്‍വാസിലാക്കാന്‍ അഞ്ചു മിനിറ്റ് മതി. തത്സമയം വരക്കാനാണ് പ്രവേഷ് ചന്ദ്രക്ക് ഇഷടം. കേരളത്തില്‍ ഇതിനകം 14 ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തിടുണ്ട്. പല പ്രമുഖരും ഇദ്ദേഹത്തിന്‍െറ നേരിട്ടുള്ള വരകളിലുടെയുള്ള ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െററ ഛായാചിത്രം വരച്ചുകൊണ്ടുവന്നിട്ടുണ്ട് പ്രവേഷ്.അത് അദ്ദേഹത്തിന് കൈമാറാന്‍ വലിയ ആഗ്രഹവുമുണ്ട്.
ശാരീരിക അവശതകള്‍ എല്ലാം അറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൂട്ടായി വന്ന ഭാര്യ സരിതയുടെ വലിയ പിന്തുണയാണ് തന്നെ മുന്നോട്ട് നടത്തുന്നത് എന്ന് ഇദ്ദേഹം പറയുന്നു. കൗസല്യയെന്ന മകളുമുണ്ട് ഇവര്‍ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
