മിഴിവായി ഉല്ലാസ നൗകകളുടെ ആഗോള മേളക്ക് തുടക്കം
text_fieldsദുബൈ: സാങ്കേതിക മികവും സൗന്ദര്യവും ഇഴചേര്‍ന്ന നൂറുകണക്കിന് ഉല്ലാസ നൗകകള്‍ അണിനിരത്തി 25ാമത് ദുബൈ അന്താരാഷ്ട്ര ബോട്ട്ഷോ കൊടിയേറി. കൊട്ടാര അകത്തളങ്ങളെ അനുസ്മരിപ്പിക്കുന്ന ആഡംബരത്തില്‍ നിര്‍മിച്ച അതിശയയാനങ്ങള്‍ കൗതുകത്തിനു പുറമെ ബോട്ട് നിര്‍മാണ രംഗത്ത് ലോകം കൈവരിച്ച ഉന്നത നേട്ടങ്ങളുടെയും അടയാളക്കൊടിയായി. അതിനൊപ്പം ആഗോള സമുദ്രസഞ്ചാര മേഖലയിലെ ദുബൈയുടെ ഒന്നാം സ്ഥാനവും ഊട്ടി ഉറപ്പിക്കുന്നതായി. 27 രാജ്യങ്ങളില്‍ നിന്നായി 350 ലേറെ സ്ഥാപനങ്ങളാണ് കുറ്റന്‍ ബോട്ടുകളും സ്പീഡ്ബോട്ടുകളും മുതല്‍ ഉല്ലാസ സ്കി വരെ ദുബൈ ഇന്‍റര്‍ നാഷനല്‍ മറൈന്‍ ക്ളബില്‍ നടക്കുന്ന പ്രദര്‍ശനത്തിനത്തെിച്ചിരിക്കുന്നത്. സാഹസികതയുടെയൂം നവീന ആശയങ്ങളുടെയും ഉറ്റതോഴനായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം ആദ്യ ദിനത്തില്‍ തന്നെ സന്ദര്‍ശനത്തിനത്തെിയത് മേളക്ക് മിഴിവേകി.

പരമ്പരാഗത രീതിയും സങ്കല്‍പ്പങ്ങളും ഉടച്ചുവാര്‍ത്ത് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ വസ്തുക്കള്‍ ഉപയോഗിക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും മലിനീകരണ തോത് പരമാവധി കുറക്കാനുമുള്ള ഗവേഷണങ്ങളുടെ സാക്ഷാല്‍കാരമാണ് തങ്ങളുടെ പുതിയ ബോട്ടുകളെന്ന് പ്രദര്‍ശനത്തിനത്തെിയ മുന്‍നിര ഉല്‍പാദകര്‍ വ്യക്തമാക്കി.
ഈയടുത്ത നാളുകള്‍ വരെ കൂറ്റന്‍ ജലയാനങ്ങള്‍ക്കായിരുന്നു ഉല്ലാസ-വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ജനപ്രിയതയെങ്കില്‍ 50-70 അടി വലിപ്പത്തിലെ ഇടത്തരം ബോട്ടുകള്‍ക്ക് ഗള്‍ഫ് മേഖലയില്‍ ആവശ്യക്കാര്‍ ഏറിയതാണ് ഈ രംഗത്തെ മറ്റൊരു തരംഗം. 10ലക്ഷം ഡോളര്‍ മുതലാണ് ഇവക്ക് വില.
എന്നാല്‍ കൂറ്റന്‍ ബോട്ടുകള്‍ക്കും ഡിമാന്‍റിന് കുറവില്ല. നാലുവര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ 252 അടി വലിപ്പമുള്ള സില്‍വര്‍ഫാസ്റ്റ് ബോട്ടാണ് സില്‍വര്‍ ജൂബിലി വര്‍ഷത്തെ ബോട്ട്മേളയിലെ തിളങ്ങുന്ന താരങ്ങളിലൊന്ന്. 8.4 കോടി ഡോളര്‍ വിലയുള്ള സമാനമായ രണ്ട് ബോട്ടുകളാണ് ഈയിടെ ഗള്‍ഫ് വിപണിയില്‍ വിറ്റഴിക്കപ്പെട്ടത്.
35 വര്‍ഷം പിന്നിട്ട ഗള്‍ഫ് മേഖലയിലെ ആദ്യകാല ബോട്ട് നിര്‍മാതാക്കളായ ഗള്‍ഫ് ക്രാഫ്റ്റ് കൂറ്റന്‍ ഉല്ലാസയാനങ്ങളുടെ വിപണി കൂടുതല്‍ ഉയരുമെന്ന പ്രതീക്ഷയിലാണ്. ഇതിനോടകം 10000 ബോട്ടുകളും ഉല്ലാസ നൗകകളും നിര്‍മിച്ച് ലോകമെമ്പാടും വിപണി കണ്ടത്തെിയ കമ്പനി ഗള്‍ഫ് രാജ്യങ്ങള്‍ ആഡംബരങ്ങളുടെ ഉപഭോക്താക്കള്‍ മാത്രമല്ല ഉല്‍പാദകരും മികച്ച വിപണനക്കാരുമാണെന്ന് തെളിയിച്ചതായി ചെയര്‍മാന്‍ മുഹമ്മദ് ഹുസൈന്‍ അല്‍ ഷാലി പറഞ്ഞു.
ബോട്ട്ഷോ കാണാനത്തൊന്‍: മിനാ സെയാഹി ട്രാം സ്റ്റേഷന് തൊട്ടരികിലുള്ള ദുബൈ ഇന്‍റര്‍നാഷനല്‍ മറൈന്‍ ക്ളബിലാണ് പ്രദര്‍ശനം.
ഉല്ലാസ-വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വ്യാപാര അന്വേഷകരാണ് മുഖ്യമായും മേളക്ക് എത്താറെങ്കിലും ഇവിടുത്തെ വിനോദ വൈവിധ്യം ആരെയൂം ആകര്‍ഷിക്കുന്നതാണ്. 60 ദിര്‍ഹമാണ് ഒരാള്‍ക്കുള്ള പ്രവേശന ടിക്കറ്റിന്. ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്താല്‍ ഇളവുണ്ട്.
12 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യപ്രവേശനം. ഈ മാസം നാലുവരെയാണ് പ്രദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
