അനുകരിച്ച മുഹ്റയെ ഒാമനിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വീണ്ടുമാ കുഞ്ഞു മിടുക്കിയെ എടുത്തുയർത്തി^ മുഹ്റ അഹ്മദ് അൽ ഷെഹി എന്ന ആറു വയസുകാരിയെ. കഴിഞ്ഞ വർഷം തന്നെ അനുകരിച്ച് സംസാരിക്കുന്ന മുഹ്റയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ശൈഖ് മുഹമ്മദ് അതു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ഷാർജയിലെ വീട്ടിലെത്തി കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ദുബൈ വേൾഡ് ട്രേഡ് സെൻററിൽ വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയ ഹാദി ബിലാദി ^ഇതെെൻറ സ്വന്തം നാട് എന്ന സംഗീത^നൃത്ത ശിൽപം കാണാൻ എത്തിയപ്പോഴാണ് മുഹ്റയെ വീണ്ടും ഭരണാധികാരി കണ്ടത്.
കുഞ്ഞിനെ വാരിയെടുത്ത അദ്ദേഹം കൂടി നിന്നവരോടെല്ലാം അവളെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. മുഹ്റ കലാപരിപാടി അവതരിപ്പിക്കുന്ന ചിത്രങ്ങൾ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.കഴിഞ്ഞ വർഷം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് തയ്യാറെടുക്കവെയാണ് മുഹ്റയുടെ പ്രസംഗം മുതിർന്നവരാരോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
