Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
text_fieldsbookmark_border
Listen to this Article
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ബുധനാഴ്ച വൈകുന്നേരം ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. അടുത്ത വർഷങ്ങളിലെ രാജ്യത്തിന്റെ സമീപനവും ലക്ഷ്യങ്ങളും സംബന്ധിച്ച് പൗരന്മാരോടും താമസക്കാരോടും സംസാരിക്കുമെന്ന് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ടി.വി, റേഡിയോ ചാനലുകൾ തത്സമയം ഇത് സംപ്രേഷണം ചെയ്യും. ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ മരണ ശേഷം യു.എ.ഇ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ചുമതലയേറ്റ് രണ്ടു മാസം പൂർത്തിയായ ഘട്ടത്തിലാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
Next Story

