Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ പ്രസിഡന്‍റ്​ ജർമനിയിലേക്ക്​

text_fields
bookmark_border
യു.എ.ഇ പ്രസിഡന്‍റ്​ ജർമനിയിലേക്ക്​
cancel
camera_alt

ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ

അബൂദബി: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്‍റെ ഔദ്യോഗിക ജർമൻ സന്ദർശനം ബുധനാഴ്ച ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദർശനം.

സന്ദർശനത്തിനിടെ ജർമൻ പ്രസിഡന്‍റ്​ ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയർ, ചാൻസലർ ഫ്രീഡ്​റിഷ് മെർസ് എന്നിവരുമായി യു.എ.ഇ പ്രസിഡന്‍റ്​ കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, വികസന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.

യു.എ.ഇയും ജർമനിയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നടക്കുന്നത്. കൂടാതെ, പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു കാര്യങ്ങളും നേതാക്കൾ ചർച്ച ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE President to visit Germany
Next Story