Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ​പ്രസിഡന്റ്...

യു.എ.ഇ ​പ്രസിഡന്റ് ശൈഖ്​ മുഹമ്മദ്​ റഷ്യയിൽ: പുടിനുമായി കൂടിക്കാഴ്ച; ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്​തിപ്പെടുത്താൻ ധാരണ

text_fields
bookmark_border
യു.എ.ഇ ​പ്രസിഡന്റ് ശൈഖ്​ മുഹമ്മദ്​ റഷ്യയിൽ: പുടിനുമായി കൂടിക്കാഴ്ച; ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്​തിപ്പെടുത്താൻ ധാരണ
cancel
camera_alt

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്​ റഷ്യൻ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

ദുബൈ: ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്​ ഊഷ്മള സ്വീകരണം. വ്യാഴാഴ്ച മോസ്​കോയിലെത്തിയ പ്രസിഡന്‍റ്​ റഷ്യൻ പ്രസിഡന്‍റ്​ വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ വ്യോമാതിർത്തിയിലെത്തിയ ശൈഖ്​ മുഹമ്മദിന്‍റെ വിമാനത്തെ റഷ്യൻ സൈനിക വിമാനങ്ങൾ ആദരസൂചകമായി സ്വാഗതം ചെയ്തുകൊണ്ട്​ അനുഗമിച്ചു.

മോസ്​കോയിലെ നുകോവോ വിമാനത്താവളത്തിൽ തുടർന്ന്​ ഔദ്യോഗിക സ്വീകരണ ചടങ്ങും നടന്നു. യു.എ.ഇയുടെയും റഷ്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പ​ങ്കെടുത്ത ചടങ്ങിനു​ ശേഷം റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നടന്നു. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്​തിപ്പെടുത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചും പരസ്​പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ചയായി.

പ്രസിഡൻഷ്യൽ കോർട്ട്​ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ്​ ശൈഖ്​ മുഹമ്മദ്​ ബിൻ ഹമദ്​ ബിൻ തഹ്​നൂൻ ആൽ നഹ്​യാൻ, ദേശീയസുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ്​ അൽ ശംസി തുടങ്ങി പ്രമുഖർ യു.എ.ഇ പ്രസിഡന്‍റിനെ അനുഗമിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vladimir PutinDiplomacyUAE presidentSheikh Mohammed's visitUAE-Russia
News Summary - UAE President Sheikh Mohammed in Russia: Meets with Putin; Both countries will strengthen cooperation
Next Story