ശൈഖ് മുഹമ്മദും ശൈഖ് തമീമും ചർച്ച നടത്തി
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും (ഫയൽ ചിത്രം)
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചാണ് ചർച്ചചെയ്തത്. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ചർച്ചയിൽ വന്നു. ഇരു രാജ്യങ്ങൾക്കും ഗുണമുണ്ടാക്കുന്ന രീതിയിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹോദര ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തു.
ലോകകപ്പ് ഫുട്ബാളിന്റെ സമയത്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഖത്തറിൽ എത്തിയിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശൈഖ് തമീം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ലോകകപ്പിന്റെ ഉദ്ഘാടന ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും ഖത്തറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

