യു.എ.ഇ പ്രസിഡന്‍റിന് ജർമനിയിൽ ഊഷ്മള സ്വീകരണം
text_fieldsബെർലിൻ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിലെ ബെർലിനിൽ എത്തിച്ചേർന്നു. ജർമൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച അദ്ദേഹത്തിന്‍റെ വിമാനത്തെ ആദരസൂചകമായി ജർമൻ സൈനിക വിമാനങ്ങൾ അകമ്പടി സേവിച്ചു. എയർപോർട്ടിൽ എത്തിയ അദ്ദേഹത്തിന് 21 ഗൺ സല്യൂട്ടും ഗാർഡ് ഓഫ് ഓണറും ഉൾപ്പെടെ വൻ ഔദ്യോഗിക സ്വീകരണമാണ് ലഭിച്ചത്.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ ആൽ നഹ്യാൻ, മറ്റ് പ്രമുഖ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വൻ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ജർമനിയിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

