Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ പ്രസിഡന്‍റും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
പ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച
യു.എ.ഇ പ്രസിഡന്‍റും ബഹ്റൈൻ  രാജാവും കൂടിക്കാഴ്ച നടത്തി
cancel
camera_alt

യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, പ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം,

ഉപപ്രധാനമന്ത്രി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചക്കിടെ

ദുബൈ: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കൂടിക്കാഴ്ച നടത്തി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സാന്നിധ്യത്തിലായിരുന്നു നിർണായകമായ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധം പ്രതിഫലിപ്പിക്കുന്ന സൗഹൃദ സംഭാഷണങ്ങൾ നേതാക്കൾ പങ്കുവെച്ചു.

യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്‍റെ വിവിധ വശങ്ങൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും വികസന മുൻഗണനകൾ, പൊതുതാൽപര്യങ്ങൾ, ജനങ്ങളുടെ ക്ഷേമം എന്നിവ മുൻനിർത്തി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ചർച്ചയായി. കൂടാതെ പൊതുതാൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതാക്കളും ആശയവിനിമയം നടത്തി.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ്​ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി പ്രമുഖ ഭരണാധികാരികളും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്. ജനറൽ ശൈഖ്​ നാസർ ബിൻ ഹമദ് ആൽ ഖലീഫയും ബഹ്റൈൻ പ്രതിനിധി സംഘത്തോടൊപ്പം ചടങ്ങിൽ സന്നിഹിതനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE President Meets Bahrain King
Next Story