Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലുലു ഹൈപ്പർമാർക്കറ്റിൽ...

ലുലു ഹൈപ്പർമാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശകനായി യു.എ.ഇ പ്രസിഡന്‍റ്​

text_fields
bookmark_border
ലുലു ഹൈപ്പർമാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശകനായി യു.എ.ഇ പ്രസിഡന്‍റ്​
cancel

അബൂദബി: ചൊവ്വാഴ്ച വൈകുന്നേരം അബൂദബിയിലെ മുശ്റിഫ് മാളിൽ ഷോപ്പിങ്ങിന് എത്തിയവർ ലുലു ഹൈപ്പർമാർക്കറ്റിൽ ആളുകൾക്കിടയിലൂടെ പൊടുന്നനെ കടന്നുവന്ന സന്ദർശകനെ കണ്ട് ഞെട്ടി. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനായിരുന്നു ആ അപ്രതീക്ഷിത സന്ദർശകൻ.

ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ ലുലു അധികൃതർ പ്രസിഡന്‍റിനെ വരവേറ്റു. രാജ്യത്തിന്‍റെ ഭരണാധികാരിയെ നേരിൽ കണ്ടതിന്‍റെ ത്രില്ലിൽ കൈവിശിക്കാണിച്ചവരെയെല്ലാം പ്രസിഡന്‍റ്​ പ്രത്യഭിവാദ്യം ചെയ്തു.

തനിക്കായി മാളിലെ ലിഫ്റ്റുകളോ, വഴികളോ തടസ്സപ്പെടുത്തരുതെന്ന് ജീവനക്കാർക്ക് നേരത്തേ നിർദേശം നൽകിയാണ് പ്രസിഡന്‍റ്​ എത്തിയതെന്ന് ജീവനക്കാരെ ഉദ്ധരിച്ച് യു.എ.ഇ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശനവേളയിൽ ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസഫലി, മറ്റ് പ്രമുഖ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മുശ്​രിഫ്​ മാളിലുള്ള ലുലു ഹൈപ്പർമാർക്കറ്റിലെ വിവിധ വിഭാഗങ്ങൾ ചുറ്റിക്കണ്ട ശൈഖ്​ മുഹമ്മദ്​​, അവിടെയുണ്ടായിരുന്ന ജീവനക്കാരുമായും ഉപഭോക്താക്കളുമായും സൗഹൃദം പങ്കുവെക്കുകയും സംസാരിക്കുകയും ചെയ്തു. യു.എ.ഇയിലെ പൊതുസമൂഹത്തിന് ലുലു ഗ്രൂപ്​ നൽകുന്ന മികച്ച സേവനങ്ങളെയും വിവിധ സാമൂഹിക സംരംഭങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രതിസന്ധിയുടെ നാളുകളിൽ യു.എ.ഇക്കൊപ്പം നിന്നതിനും അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കിയതിനും ശൈഖ് മുഹമ്മദ് ലുലു അധികൃതർക്ക് നന്ദി അറിയിച്ചു.

ലുലു ജീവനക്കാരുമായി ആശയവിനിമയം നടത്തി അവരോട് സുഖവിവരങ്ങൾ തിരക്കിയാണ് പ്രസിഡന്‍റ്​ മുശ്റിഫ് മാളിൽനിന്ന് മടങ്ങിയത്. അവർക്കൊപ്പം ഫോട്ടോയെടുക്കാനും സമയം ചെലവിട്ടു. അപ്രതീക്ഷിതമായി യു.എ.ഇ പ്രസിഡന്‍റിനെ നേരിൽ കാണാനും അഭിവാദ്യം ചെയ്യാനും സാധിച്ച സന്തോഷത്തിലായിരുന്നു ജീവനക്കാരും മാളിലെത്തിയ ഉപഭോക്​താക്കളുമെല്ലാം. അമ്പത് മിനിറ്റോളം മാളിൽ ചെലവിട്ട പ്രസിഡന്‍റിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLu HypermarketMA Yusuff AliUAE presidentSheikh Mohamed bin Zayed
News Summary - UAE President makes surprise visit to Lulu
Next Story