യു.എ.ഇ പ്രസിഡന്റിന് ജി7 ഉച്ചകോടിക്ക് ക്ഷണം
text_fieldsദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കാനഡയിൽ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ക്ഷണം. ജൂൺ 15 ഞായറാഴ്ചമുതൽ 17വരെയാണ് ഉച്ചകോടി അരങ്ങേറുന്നത്. കാനഡ പ്രധാനമന്ത്രി മാർക് കാർണിയാണ് യു.എ.ഇ പ്രസിഡന്റിന് ക്ഷണക്കത്ത് അയച്ചത്.
യു.എ.ഇ പ്രസിഡന്റിനുള്ള ക്ഷണം രാജ്യത്തിനുള്ള അന്താരാഷ്ട്ര അംഗീകാരത്തെയും അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിലും ആഗോള സാമ്പത്തിക സ്ഥിരത വർധിപ്പിക്കുന്നതിലും പ്രത്യേകിച്ച് ഊർജ സുരക്ഷ, നൂതന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നീ മേഖലകളിൽ ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ സംയുക്ത ശ്രമങ്ങൾ നടത്തുന്നതിലുമുള്ള സൃഷ്ടിപരമായ പങ്കിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് വാർത്ത എജൻസി ‘വാം’ റിപ്പോർട്ടിൽ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അടക്കമുള്ളവർക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്. ഫ്രാൻസ്, അമേരിക്ക, യു.കെ, ജർമനി, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവ ചേർന്നതാണ് ജി7 കൂട്ടായ്മ. നിരവധി അന്താരാഷ്ട്ര വിഷയങ്ങളിൽ സുപ്രധാന ചർച്ചകൾ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

