Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ...

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ റ​ഷ്യ​യി​ൽ; പു​ടി​നു​മാ​യി ച​ർ​ച്ച

text_fields
bookmark_border
UAE President in Russia
cancel
camera_alt

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​മി​ർ പു​ടി​നും ത​മ്മി​ൽ സെ​ന്‍റ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗി​ൽ ന​ട​ന്ന ച​ർ​ച്ച

ദു​ബൈ: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ റ​ഷ്യ​യി​ലെ​ത്തി. സെ​ന്‍റ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗി​ലെ​ത്തി​യ അ​ദ്ദേ​ഹം റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​മ​ർ പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.

യു​ക്രെ​യ്​​ൻ പ്ര​ശ്നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും പൊ​തു​വാ​യി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തേ​ണ്ട​തി​ന്‍റെ​യും ന​യ​ത​ന്ത്ര പ​രി​ഹാ​രം കാ​ണേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മേ​ഖ​ല​ക​ളി​ൽ യു.​എ.​ഇ​യു​ടെ ന​യം സ​മാ​ധാ​ന​ത്തി​​ന്‍റേ​താ​ണെ​ന്ന്​ അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

2019ൽ ​പു​ടി​ൻ യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ന് 2018ൽ ​ധാ​ര​ണ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. എ​ണ്ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും താ​ൽ​പ​ര്യ​പൂ​ർ​വ​മാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PutinDiscussionRussian PresidentUAE President
Next Story