അതുല്യ സേവകർക്ക് അബൂദബി അവാർഡ് സമ്മാനിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി അവാർഡ് ജേതാക്കളിൽ ഒരാൾക്ക് സമ്മാനിക്കുന്നു
അബൂദബി: രാജ്യത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ എട്ട് വ്യക്തികൾക്ക് അബൂദബി അവാർഡുകൾ സമ്മാനിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അബൂദബി ഖസ്ര് അല്‍ ഹുസ്നിലാണ് 11ാമത് അവാർഡ് ദാന ചടങ്ങ് നടന്നത്.
സഹാനുഭൂതി, പരോപകാരം എന്നിവയുടെ കാലാതീതമായ മൂല്യങ്ങള്‍ യഥാർഥത്തില്‍ ഉള്‍ക്കൊള്ളുന്നവരാണ് അബൂദബി പുരസ്കാരം സ്വീകരിച്ചവരെന്നും തങ്ങളുടെ പ്രവൃത്തികളിലൂടെ അവര്‍ യു.എ.ഇ സമൂഹത്തെ വിവിധ വിധങ്ങളില്‍ ഗുണപരമായി സ്വാധീനിച്ചുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ജൈവകൃഷിയിലെ തന്റെ വൈദഗ്ധ്യം പൊതുസമൂഹവുമായി പങ്കുവെക്കുന്നതിലും മികച്ച ഇടപെടല്‍ നടത്തിയ അംന ഖലീഫ അല്‍ ഖംസി, ന്യൂറോളജിസ്റ്റ് ഡോ. അഹമ്മദ് ഉസ്മാന് ശാത്തില, 2022ല്‍ എമിറേറ്റിലെ കെട്ടിടത്തില്‍ തീപിടിച്ച സന്ദർഭത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഇമിന്‍ സഫാക്സി, ഓണ്‍ലൈന്‍ സുരക്ഷ ഉള്‍പ്പടെയുള്ള വിഷയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ സജീവ പങ്കുവഹിക്കുന്ന സലാമ സൈഫ് അല്‍ തീനാജി, ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് പ്രവർത്തിച്ച ഖൈതം ഉബൈദ് അല്‍ മത്റൂഷി, അൽ സില മേഖലയിൽ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി ഇടപെടുന്ന മിസ്ന മതാർ അല്‍ മന്‍സൂരി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സഈദ് നസീബ് അല്‍ മന്‍സൂരി, അബൂദബി ന്യൂയോര്‍ക് സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ജോണ്‍ സെക്സ്ടണ്‍ എന്നിവരാണ് ഈ വര്‍ഷത്തെ അവാർഡിന് അര്‍ഹരായത്.
2005ലാണ് അബൂദബി പുരസ്കാരത്തിന് തുടക്കമായത്.
ഇതുവരെ 17 രാജ്യങ്ങളില്‍നിന്നായി 100 പേരെയാണ് ഈ പുരസ്കാരം നല്കി ആദരിച്ചത്. പൊതുജനങ്ങള്‍ക്ക് പുരസ്കാരത്തിനായി മറ്റുള്ളവരെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

