Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ്​ അഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ യു.എ.ഇ പ്രസിഡന്‍റ്

text_fields
bookmark_border
ശൈഖ്​ അഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ യു.എ.ഇ പ്രസിഡന്‍റ്
cancel

ദുബൈ: യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സഹോദരൻ ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ അനുശോചിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ശൈഖ്​ അഹമ്മദിന്‍റെ അന്ത്യം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലാണ് യു.എ.ഇ പ്രസിഡന്‍റ്​ തന്‍റെ അനുശോചന സന്ദേശം പങ്കുവെച്ചത്. യു.എ.ഇയുടെ രൂപീകരണ കാലം മുതൽ രാജ്യത്തിന്‍റെ വികസനത്തിൽ ശൈഖ്​ അഹമ്മദ് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ രാഷ്ട്രപുരോഗതിക്ക് എന്നും പ്രചോദനമാണെന്ന് അദ്ദേഹം ഓർമിച്ചു. പരേതന് സർവശക്തൻ നിത്യശാന്തി നൽകട്ടെയെന്നും കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്ത് നൽകട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.

ശൈഖ്​ അഹമ്മദിന്‍റെ വേർപാടിൽ ദുബൈ റൂളേഴ്സ് കോർട്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുബൈ എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്​. തിങ്കളാഴ്ച മുതൽ ദുഃഖാചരണം ഔദ്യോഗികമായി ആരംഭിച്ചു. ദുഃഖാചരണ കാലയളവിൽ ദുബൈയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE President expresses condolences over the passing of Sheikh Ahmed
Next Story