Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്തിഹാദ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിന് ട്രെയിനിലെത്തി യു.എ.ഇ പ്രസിഡന്‍റ് ; സർവിസുകൾക്ക് നാളെ തുടക്കം

text_fields
bookmark_border
ഇത്തിഹാദ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിന് ട്രെയിനിലെത്തി യു.എ.ഇ പ്രസിഡന്‍റ് ; സർവിസുകൾക്ക് നാളെ തുടക്കം
cancel
camera_alt

ദുബൈയിലെ പുതിയ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷന്‍റെ ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ

ദുബൈ: ദുബൈയിലെ പുതിയ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷന്‍റെ ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തു. യാത്രാ സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നോടിയായി അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് ഇത്തിഹാദ് റെയിൽ ട്രെയിനിൽ സഞ്ചരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്. ദുബൈയിൽനിന്നുള്ള ഇത്തിഹാദ് റെയിലിന്‍റെ സർവിസിന് ബുധനാഴ്ച രാവിലെ തുടക്കമാവും.

ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഇത്തിഹാദ് റെയിൽ ചെയർമാനും പ്രസിഡൻഷ്യൽ കോർട്ട് ഡെവലപ്‌മെന്‍റ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്നാണ് സ്റ്റേഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

അബൂദബിയിൽ നിന്നുള്ള യാത്രക്കിടെ റെയിൽവേ ശൃംഖലയുടെ മാപ്പും പദ്ധതി വിവരങ്ങളും യു.എ.ഇ പ്രസിഡന്‍റ് നേരിട്ട് വിലയിരുത്തി. രാജ്യത്തിന്‍റെ വിവിധ എമിറേറ്റുകളെയും പ്രധാന കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാന പദ്ധതിയുടെ പുരോഗതിയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ, ഇത്തിഹാദ് റെയിൽ സി.ഇ.ഒ ശാദി മലാക് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ശൈഖ് ഹംദാൻ ബിൻ മുഹമ്മദും ശൈഖ് തിയാബ് ബിൻ മുഹമ്മദും ഇത്തിഹാദ് റെയിൽ പദ്ധതിയുടെ അടുത്ത ഘട്ടങ്ങളെക്കുറിച്ചും പ്രവർത്തന സജ്ജീകരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി വിശദമായി സംസാരിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന റെയിൽവേ സ്റ്റേഷന്‍റെ പ്രവർത്തനങ്ങളും അവർ വിലയിരുത്തി. എമിറേറ്റുകൾക്കിടയിൽ ഗതാഗതം കൂടുതൽ വേഗമേറിയതും സുരക്ഷിതവുമാക്കാൻ ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾക്ക് സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE President Arrives by Train for Etihad Rail Station Opening
Next Story