വെള്ളിയാഴ്ച മഴനമസ്കാരത്തിന് ആഹ്വാനം ചെയ്ത് യു.എ.ഇ പ്രസിഡന്‍റ്
text_fieldsഅബൂദബി: രാജ്യത്തെ എല്ലാ മസ്ജിദുകളിലും വെള്ളിയാഴ്ച (ഒക്ടോബർ ഒമ്പത്) പ്രത്യേക മഴനമസ്കാരം (സ്വലാത്തുൽ ഇസ്തിസ്ഖാഅ്) നിർവഹിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചത്തെ സാധാരണ ജുമുഅ നമസ്കാരത്തിന് അര മണിക്കൂർ മുമ്പാണ് ഈ പ്രാർഥന നടക്കുക. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്ന് പ്രയോജനപ്രദമായ മഴയ്ക്കും ദൈവകാരുണ്യത്തിനുമായി എല്ലാവരും പ്രാർഥിക്കണമെന്ന് യു.എ.ഇ പ്രസിഡന്‍റ് അഭ്യർഥിച്ചു.
വരൾച്ചയോ മഴയുടെ കുറവോ അനുഭവപ്പെടുന്ന സമയങ്ങളിൽ ദൈവാനുഗ്രഹത്തിനായി നടത്തുന്ന പ്രാർഥനയാണ് സ്വലാത്തുൽ ഇസ്തിസ്ഖാഅ്. മുൻകാലങ്ങളിലും മഴ കുറയുമ്പോൾ യു.എ.ഇ ഭരണാധികാരികൾ ഇത്തരം പ്രാർഥനകൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. പാപമോചനം തേടലും പശ്ചാത്താപവും പ്രാർഥനയും വഴി അല്ലാഹുവിന്‍റെ കരുണ രാജ്യത്തിനും ജനങ്ങൾക്കും ലഭിക്കുന്നതിനായി നടത്തുന്ന ദീർഘകാല ഇസ്‌ലാമിക പാരമ്പര്യത്തിന്‍റെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

