സൗരോർജ പാർക്കിെൻറ രണ്ടാം ഘട്ടം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: ശുദ്ധവും സുരക്ഷിതവും സുസ്ഥിരവുമായ 200 മെഗാവാട്ട് ഉൗർജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സൗരോർജ പാർക്കിെൻറ രണ്ടാം ഘട്ടം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
അൽ ഖുദ്റയിലെ സൗരോർജ പാർക്കിൽ ഉൽപാദിപ്പിക്കുന്ന ഉൗർജം അര ലക്ഷം കുടുംബങ്ങളുെട ഒരു വർഷത്തെ ഉപയോഗത്തിന് പര്യാപ്തമാണ്. 23ലക്ഷം ഫോേട്ടാ വോൾടൈക് പാനലുകൾ 4.5 ചതുരശ്ര കിലോമീറ്ററിലായാണ് വിന്യസിച്ചിരിക്കുന്നത്. 2.14 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാൻ പാർക്കിെൻറ രണ്ടാം ഘട്ടം കൊണ്ട് സാധിക്കും.
2020 ആകുേമ്പാഴേക്കും 1000 മെഗാവാട്ടും 2030ൽ5000 മെഗാവാട്ടും വൈദ്യുതിയാണ് 120കോടി ദിർഹം ചെലവു വരുന്ന പദ്ധതി മുഖേന ഉൽപാദിപ്പിക്കാനാവുക. ദുബൈ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റി (ദീവ)യുടെ ഏറ്റവും വലിയ പദ്ധതികളൊന്നാണിത്.
സൗദിയിലെ എ.സി.ഡബ്ലിയു.എ പവർ, സ്പെയിനിലെ ടി.എസ്.കെ എന്നിവയാണ് പദ്ധതിയിലെ പങ്കാളികൾ.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപ പ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽനഹ്യാൻ, സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വൈദ്യുതി നിരക്ക് കുറയുന്നതിന് ഇൗ പദ്ധതികൾ സഹായകമാകുമെന്ന് ദീവ എം.ഡി മുഹമ്മദ് അൽ തയാർ പറഞ്ഞു. ഇപ്പോൾ തന്നെ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും മറ്റും അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് യു.എ.ഇയിൽ ഇൗടാക്കുന്നത്. ദീർഘ ഉപയോഗ സ്ലാബിൽ ഇവിടെ കെ.ഡബ്ലി.എച്ചിന് 23 ഫിൽസ് ഇൗടാക്കുേമ്പാൾ ഇംഗ്ലണ്ടിൽ ഇത് 90 ഫിൽസാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
