Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുടിയിറക്കപ്പെട്ട...

കുടിയിറക്കപ്പെട്ട കുടുംബത്തിന്​ അഭയമൊരുക്കി ഷാർജ പൊലീസ്​ 

text_fields
bookmark_border
കുടിയിറക്കപ്പെട്ട കുടുംബത്തിന്​ അഭയമൊരുക്കി ഷാർജ പൊലീസ്​ 
cancel

ദുബൈ: വാടക നൽകാത്തതി​​​െൻറ പേരിൽ വീട്ടുടമ ഇറക്കി വിട്ട കുടുംബത്തിന്​ അഭയമൊരുക്കി ഷാർജ പൊലീസ്​. താമസിക്കാനിടമില്ലാതെ 20 ദിവസമായി കാറിനുള്ളിൽ കഴിച്ചുകൂട്ടിയ അറബ്​ കുടുംബത്തെയാണ്​ പൊലീസ്​ ഇടപെട്ട്​ ഹോട്ടലിലേക്ക്​ മാറ്റിയത്​. മാതാപിതാക്കളും ഒമ്പതും അഞ്ചും വയസ്​ പ്രായമുള്ള മക്കളും അടങ്ങുന്നതാണ്​ കുടുംബം. ബുതീനയിൽ ഒരിടത്ത്​ കാർ പാർക്ക്​ ചെയ്​ത്​ അതിനുള്ളിലാണ്​ കുടുംബം താമസിച്ചിരുന്നത്​. 33വയസുള്ള ഗൃഹനാഥൻ ആറുമാസമായി വിദേശത്തായിരുന്നു. ഇതു മൂലം വാടക ചെക്കുകൾ കുടിശികയായി. തിരിച്ചെത്തിയ ഇയാൾ ഒരു ചെക്കി​​​െൻറ പണം നൽകിയ ശേഷം മറ്റുള്ളവയുടെ പ്രശ്​നം പരിഹരിക്കുന്നതിന്​ വീട്ടുടമയോട്​ സമയം ആവശ്യപ്പെട്ടു. എന്നാൽ അതിനു കൂട്ടാക്കാതെ വീട്ടുകാരൻ ഇറക്കി വിടുകയായിരുന്നുവെന്ന്​ കുടുംബം പറയുന്നു. 

പുറത്താക്കി വീട്​ പൂട്ടിയിട്ടതിനാൽ ഉടുത്തു മാറാൻ വസ്​ത്രങ്ങൾ ​േപാലുമില്ലാതെ പടിയിറങ്ങേണ്ടി വന്നു. കുടുംബത്തി​​​െൻറ ദുരവസ്​ഥ സംബന്ധിച്ച്​ വിവരം ലഭിച്ച ഷാർജ പൊലീസ്​ മേധാവി ​ബ്രിഗേഡിയർ സൈഫ്​ അൽ ശംസി അൽ സെറി നിർദേശിച്ചതു പ്രകാരം പൊലീസ്​ സംഘം വിഷയത്തിൽ ഇടപെടുകയായിരുന്നു. കുടുംബത്തിന്​ മികച്ച ഹോട്ടലിൽ സ്വീറ്റിൽ താൽകാലിക താമസം ഒരുക്കിയ പൊലീസ്​ സംഘം വീട്ടുടമയുമായി സംസാരിച്ച്​ കുടിശിക തീർപ്പാക്കാനും നടപടി സ്വീകരിച്ചു വരികയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae police
News Summary - uae police
Next Story