‘മോഷ്ടാക്കളില്‍ നിന്ന് രക്ഷ’: റാസല്‍ഖൈമയില്‍ പ്രചാരണത്തിന് തുടക്കം
text_fieldsറാസല്‍ഖൈമ: പണവും വസ്തുവകകളും സംരക്ഷിക്കുന്നതിന് ഓരോരുത്തരും ജാഗരൂരകണമെന്ന സേന്ദശവുമായി റാസല്‍ഖൈമയില്‍ ആഭ്യന്തരം മന്ത്രാലയം പ്രചാരണം. ഓരോ പൗരെൻറയും സ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മോഷ്ടാക്കളെയും സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവരെയും നിലക്ക് നിര്‍ത്താന്‍ സാധിക്കുമെന്ന് അല്‍ മാമൂറ കോംപ്രഹന്‍സീവ് പൊലീസ് മേധാവി കേണല്‍ വലീദ് കന്ഫശ് അഭിപ്രായപ്പെട്ടു.
വിവിധ പൊലീസ് സ്റ്റേഷനുകളുടെയും കമ്യൂണിറ്റി പൊലീസിെൻറയും യോജിച്ച പ്രവര്‍ത്തനത്തിലൂടെ രാജ്യത്ത് മോഷ്ടാക്കളുടെ ൈസ്വര വിഹാരത്തിന് തടയിടാന്‍ കഴിയുന്നുണ്ട്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് മോഷ്ടാക്കളെ കുടുക്കാന്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രചാരണത്തിന്‍െറ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്. മലയാളിയുടെ സ്ഥാപനം ഉള്‍പ്പെടെ 13 കടകളില്‍ കവര്‍ച്ച നടത്തിയയാളെ കഴിഞ്ഞ വാരം റാക് പൊലീസ് പിടികൂടിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
